Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. ജയരാജൻ വി.പി.പി മുസ്തഫയുടെ മുറിവിൽ മുളക് പുരട്ടുന്നു; തൃക്കരിപ്പൂരിൽ വർഗീയപ്രചാരണം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി സന്ദീപ് വാര്യർ

text_fields
bookmark_border
പി. ജയരാജൻ വി.പി.പി മുസ്തഫയുടെ മുറിവിൽ മുളക് പുരട്ടുന്നു; തൃക്കരിപ്പൂരിൽ വർഗീയപ്രചാരണം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി സന്ദീപ് വാര്യർ
cancel

കാസർകോട്: തൃക്കരിപ്പൂരിൽ വർഗീയപ്രചാരണം നടത്തിയാണ് യു.ഡി.എഫ്. വിജയിച്ചതെന്ന സി.പി.എം. നേതാവ് പി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സന്ദീപ് വാര്യർ എം.എൽ.എ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വി.പി.പി. മുസ്തഫയുടെ മുറിവിൽ മുളക് പുരട്ടുന്ന പണിയാണ് പി. ജയരാജൻ ഇപ്പോൾ ചെയ്യുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇപ്പോൾ നടത്തുന്ന പ്രചാരണം ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ജനവിധി അംഗീകരിക്കണം. വി.പി.പി. മുസ്തഫയുടെ പരാജയത്തിൽ അദ്ദേഹത്തിനുണ്ടായ മുറിവിൽ മുളക് തേയ്ക്കുന്നതിന് തുല്യമാണ് ഇപ്പോൾ ജയരാജൻ നടത്തുന്ന പ്രസ്താവന.

പ്രസ്താവനയ്‌ക്കെതിരെ കേസ് കൊടുക്കാനാണ് ജയരാജൻ പറയുന്നത്. അദ്ദേഹം ഇതിനേക്കാൾ വലിയ കേസുകളിലടക്കം പ്രതിയായതാണ്. അതുകൊണ്ട് അദ്ദേഹത്തിന് കേസുകളൊന്നും വലിയ പ്രശ്നമായിരിക്കില്ല. ആളുകൾ പ്രസംഗത്തിൽ പറഞ്ഞതിനൊക്കെ കേസ് കൊടുക്കാൻ സാധിക്കുമോയെന്നും എം.എൽ.എ ചോദിച്ചു. തൃക്കരിപ്പൂരിൽ കടുത്ത വർഗീയ പ്രചാരണം നടത്തിയത് സി.പി.എമ്മാണ്. തങ്ങളുടെ സ്ഥാനാർഥി മുസ്‌ലിം സ്ഥാനാർഥിയാണ്, സന്ദീപ് മുസ്‌ലിം വിരുദ്ധനാണ് എന്ന കടുത്ത വർഗീയ പ്രചാരണമാണ് തൃക്കരിപ്പൂരിൽ സി.പി.എം. അഴിച്ചുവിട്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞു. തനിക്കെതിരെയുണ്ടായ വർഗീയ പ്രചാരണം ചെറുത്തത് ലീഗുകാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കരിപ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മുസ്‌ലിം ലീഗ് വർഗീയ പ്രചാരണം നടത്തിയെന്ന് കഴിഞ്ഞദിവസം സി.പി.എം. നേതാവ് പി. ജയരാജൻ ആരോപിച്ചിരുന്നു. മതവികാരം ഇളക്കിവിടാനാണ് മുസ്‌ലിം ലീഗ് ശ്രമിച്ചത്. മുസ്‌ലിം വീടുകളിൽ പോയി എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി.പി. മുസ്തഫയ്‌ക്കെതിരെ പ്രചാരണം നടത്തി. മുസ്തഫ ഇസ്ലാമികചര്യയനുസരിച്ച് ജീവിക്കുന്നയാളല്ല, ഉമ്മ മരിച്ചപ്പോൾ പള്ളിയിൽ പോയി ചടങ്ങിൽ പങ്കെടുത്തില്ല തുടങ്ങിയ പ്രചാരണങ്ങളാണ് മുസ്‌ലിം ലീഗ് നടത്തിയതെന്നും ജയരാജൻ ആരോപിച്ചിരുന്നു. താൻ പറഞ്ഞത് തെറ്റാണെങ്കിൽ കേസ് കൊടുക്കാമെന്നും പി. ജയരാജൻ വെല്ലുവിളി ഉയർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sandeep Warrier responds to P Jayarajan
Next Story