Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമേജർ രവിയുടെ...

മേജർ രവിയുടെ പാർട്ടിമാറ്റം; പ്രതികരിച്ച്​ സന്ദീപ്​ വാര്യർ

text_fields
bookmark_border
Palakkad candidates: Sandeep Warrier with Sasikala
cancel

കോഴിക്കോട്​: ചലച്ചിത്ര സംവിധായകൻ മേജർ രവി കോൺ​ഗ്രസിൽ ചേർന്നതുമായി ബന്ധപ്പെട്ട്​ പ്രതികരിച്ച്​ ബി.ജെ.പി നേതാവ്​ സന്ദീപ്​ വാര്യർ. മേജർ രവിയെ വ്യക്​തിപരമായി അധിക്ഷേപിച്ചവർക്കൊപ്പം ചേർന്ന്​ അദ്ദേഹം പ്രവർത്തിക്കുന്നതിനെ സന്ദീപ്​ വാര്യർ പരിഹസിച്ചു.

മേജർ രവി ബി.ജെ.പി അംഗമായിരുന്നില്ലെന്നും ഒരു വിമുക്ത ഭടൻ എന്ന നിലയിൽ മാത്രമാണ്​ പാർട്ടി അദ്ദേഹത്തെ പരിഗണിച്ചിരുന്നതെന്നും സന്ദീപ്​ വാര്യർ ഒരു സ്വകാര്യ ചാനലിനോട്​ പറഞ്ഞു. കാലങ്ങളായി ബി.ജെ.പിക്കൊപ്പം ചേർന്ന്​ പ്രവർത്തിച്ചിരുന്ന മേജർ രവിയുടെ പാർട്ടിമാറ്റം വലിയ ചർച്ചക്കാണ്​ വഴിവെച്ചിരിക്കുന്നത്​.

പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രാ വേദിയില്‍ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉള്‍പ്പെടെയുള്ളവരാണ് മേജര്‍ രവിയെ വേദിയിൽ സ്വീകരിച്ചത്​. കഴിഞ്ഞ ദിവസം ആലുവയിൽ വെച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജർ രവി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങൾ മുല്ലപ്പള്ളി തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:major ravisandeep warrier
News Summary - sandeep warrier against major ravi
Next Story