തൃശൂരിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നു; സന്ദീപ് വാര്യർക്കെതിരെ ഡി.സി.സിയിൽ രൂക്ഷ വിമർശനം
text_fieldsസന്ദീപ് വാര്യർ
തൃശൂർ: സന്ദീപ് വാര്യർക്കെതിരെ ഡി.സി.സി യോഗത്തിൽ രൂക്ഷ വിമർശനം. സന്ദീപ് വാര്യർ തൃശൂരിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയാണെന്നും അതിനാണ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ അവിടെ മത്സരിക്കാൻ വെല്ലുവിളിച്ചതെന്നുമാണ് പല നേതാക്കളും യോഗത്തിൽ വിമർശനമുന്നയിച്ചത്. ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ നേതാക്കൾ തൃശൂരിലെ പരിപാടികളിൽ ഇനീ സന്ദീപ് വാര്യറെ പങ്കെടുപ്പിക്കരുതെന്നും ആവശ്യപ്പെട്ടു.
ഡി.സി.സിയിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന പ്രധാന നേതാക്കളുടെ യോഗത്തിലായിരുന്നു വിമർശനമുയർന്നത്.
വോട്ട് ചോർച്ചയെ കുറിച്ചുള്ള വെളിപ്പെടുത്തലിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി പെരിന്തൽമണ്ണയിൽ നടത്തിയ പരിപാടിയിലായിരുന്നു സന്ദീപ് വാര്യർ കെ. സുരേന്ദ്രനെ തൃശൂരിൽ മത്സരിക്കാൻ വെല്ലുവിളിച്ചത്.
തൃശൂരിൽ ബി.ജെ.പി എങ്ങനെയാണ് ജയിച്ചതെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണ്. അവിടെ ശോഭ സുരേന്ദ്രനെ ബലിയാടാക്കുന്നതിന് പകരം ആണത്തമുണ്ടെങ്കിൽ കെ. സുരേന്ദ്രൻ മത്സരിക്കണം എന്നായിരുന്നു സന്ദീപ് വാര്യരുടെ വെല്ലുവിളി. യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്ന് തൃശൂർ മണ്ഡലം തിരിച്ചുപിടിക്കുന്ന കാഴ്ച കാണിച്ചുതരാമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

