Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നിങ്ങൾക്ക് പോലും അറിയാത്ത ഒരു സാധനം എന്തിനാണ് നാട്ടുകാരെ കൊണ്ട് ചൊല്ലിക്കുന്നത്? വന്ദേമാതരം മുഴുവൻ സുരേന്ദ്രൻ കാണാതെ ചൊല്ലൂ’ -ബിജെപിക്കാ​രെ വെല്ലുവിളിച്ച് സന്ദീപ് വാര്യർ

text_fields
bookmark_border
‘നിങ്ങൾക്ക് പോലും അറിയാത്ത ഒരു സാധനം എന്തിനാണ് നാട്ടുകാരെ കൊണ്ട് ചൊല്ലിക്കുന്നത്? വന്ദേമാതരം മുഴുവൻ സുരേന്ദ്രൻ കാണാതെ ചൊല്ലൂ’ -ബിജെപിക്കാ​രെ വെല്ലുവിളിച്ച് സന്ദീപ് വാര്യർ
cancel

കാഞ്ഞങ്ങാട്: വന്ദേമാതരത്തെച്ചൊല്ലിയുള്ള വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ എം.എൽ.എ. ബിജെപി നേതാവ് കെ. സുരേന്ദ്രനും കാസർകോട് ജില്ലാ പ്രസിഡന്റ് അശ്വിനിയും വന്ദേമാതരം മുഴുവനായി നോക്കാതെ ചൊല്ലിയാൽ അവരുടെ വാദം അംഗീകരിക്കാമെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

‘ഈ വന്ദേമാതരത്തിന് വേണ്ടി ഇപ്പോൾ വലിയ തോതിൽ പ്രക്ഷോഭമൊക്കെ നടത്തുന്ന ബി.ജെ.പിക്കാരോട് പറയാനുള്ളത് നിങ്ങളുടെ സുരേന്ദ്രനും ബിജെപിയുടെ ബഹുമാന്യയായ ജില്ലാ പ്രസിഡന്റും ഒക്കെ ഈ വേദിയിൽ വന്ന് നിങ്ങളുടെ പുതിയ വന്ദേമാതരം മുഴുവനായി ഒന്ന് നോക്കാതെ ചൊല്ലൂ. വന്ദേമാതരം നോക്കാതെ സുരേന്ദ്രൻ മുഴുവനായിട്ട് ചൊല്ലി തരികയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങളുടെ വാദം ഞാൻ സമ്മതിച്ചു തരാം. നിങ്ങൾക്ക് പോലും ചൊല്ലാൻ അറിയാത്ത ഒരു സാധനം നാട്ടുകാരെ കൊണ്ട് ചൊല്ലിക്കണമെന്ന് എന്താണ് ഇത്ര നിർബന്ധം?

വാസ്തവത്തിൽ നമ്മളെല്ലാവരും വന്ദേമാതരത്തെ ദേശീയഗീതം എന്ന നിലയ്ക്ക് ആദരിക്കുന്നുണ്ട്. വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് സ്റ്റാൻസയാണ് നമ്മുടെ ദേശീയ നേതാക്കൾ ദേശീയഗീതമായി നിശ്ചയിച്ചിട്ടുള്ളത്. അത് രവീന്ദ്രനാഥ ടാഗോറിന്റെ നിർദ്ദേശാനുസരണം സുഭാഷ് ചന്ദ്ര ബോസും മഹാത്മാഗാന്ധിയും മൗലാന അബുൽ കലാം ആസാദും ഒക്കെ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ഇരുന്ന് കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി 1937ൽ തീരുമാനിച്ച കാര്യമാണ്. അതാണ് രാജ്യത്ത് എല്ലാവർക്കും അംഗീകരിക്കാവുന്ന വന്ദേമാതരം.

ബിജെപിക്കാരുടെ ലക്ഷ്യം വന്ദേമാതരത്തെ ഏതെങ്കിലും തരത്തിൽ ആദരിക്കുക എന്നതല്ല. മറിച്ച് ഈ രാജ്യത്ത് മുസ്‍ലിം വിഭാഗങ്ങൾക്കും മറ്റു മതവിശ്വാസക്കാർക്കും അംഗീകരിക്കാൻ സാധ്യമല്ലാത്ത കാര്യങ്ങൾ, അവരുടെ വിശ്വാസപരമായ കാര്യങ്ങൾക്ക് നേരെ വിരുദ്ധമായ കാര്യങ്ങൾ അവരെക്കൊണ്ട് ചൊല്ലിക്കുക എന്ന ദുഷ്ടലാക്ക് മാത്രമാണ് അതിന് പിന്നിലുള്ളത്.

ഏതെങ്കിലും ഗാനത്തിന്റെ നാലു വരിയല്ല ഇന്ത്യ എന്ന മഹാരാജ്യം. കേവലം ഹിമാലയം മുതൽ കന്യാകുമാരി വരെയുള്ള മണ്ണ് മാത്രവുമല്ല ഇന്ത്യ. അതിനു മുകളിൽ ജീവിച്ചിരിക്കുന്ന 140 കോടി മനുഷ്യരും ഇന്ത്യയാണ് എന്ന കാര്യം ബിജെപിക്കാർ മനസ്സിലാക്കണം. ആ മനുഷ്യരെ മാറ്റി നിർത്തിക്കൊണ്ട്, ആ മനുഷ്യരെ അപരവത്കരിച്ചുകൊണ്ട്, അവരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചുകൊണ്ട് ഒരിക്കലും നിങ്ങൾക്ക് ഇന്ത്യയെ പൂർണമായി മനസ്സിലാക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം വമിപ്പിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്രമോദി സർക്കാർ അധികാരത്തിൽനിന്ന് നിഷ്കാസിതമാകുന്ന ദിവസങ്ങൾ വിദൂരമല്ല’ -സന്ദീപ് വാര്യർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sandeep varier challenges BJP over Vande Mataram
Next Story