സന്ദീപിനെ കാമുകിയോടൊപ്പം മുംബൈയിൽ കണ്ടെത്തി
text_fieldsകോഴിക്കോട്: ബൈക്ക് യാത്രക്കിടെ കർണാടകയിൽ കാണാതായ മലയാളിയെ മുംബൈയിൽ കാമുകിക്കൊപ്പം കണ്ടെത്തി. കുറ്റ്യാ ടി മൊകേരി സ്വദേശിയും പാലാഴി ഹൈലൈറ്റ് ബിസ്നസ് പാർക്കിലെ ഐ ബേർഡ് മീഡിയ കമ്പനി മാർക്കറ്റിങ് മാനേജറുമായ എസ്. സന് ദീപിനെയാണ് (34) മുംബൈ കൽവ പൊലീസ് സ്റ്റേഷൻ പരിധിയിലെ താണെയിൽ കണ്ടെത്തിയത്. ഇയാൾ പൊറ്റമ്മൽ സ്വദേശിനിയായ കാമുകി യുമൊത്ത് നാടുവിടുകയായിരുന്നുവെന്ന് നല്ലളം പൊലീസ് അറിയിച്ചു. താണെയിൽ ഒളിച്ചുകഴിയുകയായിരുന്ന വീട്ടിൽനിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
സന്ദീപ് നാടുവിട്ടതിനു പിന്നാലെ രണ്ടാഴ്ചക്കുശേഷമാണ് യുവതി നാടുവിട്ടത്. ഇവരെ കാണാനില്ലെന്ന് ബന്ധുക്കൾ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇൗ കേസിെൻറ അന്വേഷണത്തിൽ, ഇരുവരും ഒരേ കമ്പനിയിൽ ജോലി ചെയ്തതായി കണ്ടെത്തി. തുടർന്ന് യുവതിയുടെ മൊബൈൽ ഫോണിലേക്ക് വന്ന അവസാന കാൾ പിന്തുടർന്നുള്ള അന്വേഷണമാണ് സന്ദീപിെൻറതുൾപ്പെടെ തിരോധാനത്തിെൻറ ചുരുളഴിച്ചത്.
നവംബർ 24ന് പുലർച്ച ബൈക്കിൽ കർണാടകയിലേക്ക് പോയ സന്ദീപിനെക്കുറിച്ച് 25ന് ഉച്ച മുതൽ വിവരമൊന്നും ലഭിച്ചില്ല. ബൈക്ക് ഉപേക്ഷിച്ച നിലയിൽ ശൃംഗേരിക്ക് സമീപം കൊപ്പ-ഹരിഹരപുര റൂട്ടിൽ കാനനപാതയിലെ തുംഗ നദിക്ക് സമീപം കണ്ടെത്തി. ഇതോടെ നല്ലളം പൊലീസ് കർണാടക പൊലീസിെൻറ സഹായത്തോടെ പുഴയിലടക്കം തിരച്ചിൽ നടത്തിയിരുന്നു.
സന്ദീപ് യാത്രപുറപ്പെടുന്നതിന് കുറച്ചുദിവസം മുമ്പ് ഭാര്യ വീട്ടിലില്ലാത്ത സമയം സ്ത്രീകൾ ഉൾപ്പെടെ ചിലർ അേദ്ദഹത്തെ സന്ദർശിച്ചിരുന്നു. ഇവർ ആരാണെന്ന കാര്യത്തിലടക്കം വലിയ ദുരൂഹതയാണ് കേസിൽ അവസാനംവരെ ഉണ്ടായിരുന്നത്. എന്നാൽ, സന്ദീപ് നാടുവിട്ടതാകാമെന്ന നിഗമനത്തിലായിരുന്നു തുടക്കം മുതൽ പൊലീസ്. ഇത് വലിയ പ്രതിഷേധമുണ്ടാക്കി. മാത്രമല്ല, ജന്മനാടായ മൊകേരിയിൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. പിടിയിലായ ഇരുവരെയും വെള്ളിയാഴ്ച നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് നല്ലളം എസ്.ഐ രാമകൃഷ്ണൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
