Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അയാളുടെ നാടിനെ രക്ഷിക്കാൻ അയാൾ ഏതറ്റംവരെയും പോകും; ദൃശ്യം 2 സ്​റ്റൈൽ പോസ്റ്ററുമായി സന്ദീപ്​ വാര്യർ
cancel
Homechevron_rightNewschevron_rightKeralachevron_right'അയാളുടെ നാടിനെ...

'അയാളുടെ നാടിനെ രക്ഷിക്കാൻ അയാൾ ഏതറ്റംവരെയും പോകും'; ദൃശ്യം 2 സ്​റ്റൈൽ പോസ്റ്ററുമായി സന്ദീപ്​ വാര്യർ

text_fields
bookmark_border

ദൃശ്യം തിയറ്ററിൽ വമ്പൻ വിജയമായെങ്കിൽ ദൃശ്യം 2 ഒടിടി സൂപ്പർഹിറ്റായി ഒാടിക്കൊണ്ടിരിക്കുകയാണ്​. ബി.ജെ.പി വക്​താവ്​ സന്ദീപ്​ വാര്യർ ദൃശ്യം സിനിമ സമൂഹ മാധ്യമങ്ങളിൽ നേടുന്ന വലിയ ജനപിന്തുണ മുതലെടുത്ത്​ വീണ്ടം രംഗത്തെത്തിയിരിക്കുകയാണ്​. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്​ക്ക്​ വേണ്ടിയുള്ള പോസ്റ്ററിലാണ്​​ അദ്ദേഹം ഇത്തവണ ദൃശ്യത്തെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്​.

'അയാളുടെ കുടുംബത്തെ രക്ഷിക്കാൻ അയാൾ ഏതറ്റം വരെയും പോകും' എന്ന ദൃശ്യത്തിലെ ജനപ്രിയ ഡയലോഗും കടമെടുത്ത്​ പോസ്റ്ററിൽ ചേർത്തിട്ടുണ്ട്​. 'അയാളുടെ നാടിനെ രക്ഷിക്കാൻ അയാൾ ഏതറ്റം വരെയും പോകും' എന്നാണ്​​ ഡയലോഗ്​ മാറ്റിയെഴുതിയിരിക്കുന്നത്​. കെ. സുരേന്ദ്രനും സന്ദീപ്​ വാര്യരും പോസ്റ്ററിലുണ്ട്​. ​'െഎ ഫീൽ ഇറ്റ്​സ്​ എ ബിഗിനിങ്​ ഒാഫ്​ സംതിങ് (ഇത്​ എന്തി​െൻറയോ തുടക്കമാണെന്ന്​ എനിക്ക്​ തോന്നുന്നു)​' -പോസ്റ്ററിന്​ ഏറ്റവും താഴെയായി കുറിച്ചിരിക്കുന്നത്​ ഇങ്ങനെയാണ്​. നിയമസഭാ തെരഞ്ഞെടുപ്പി​െൻറ ഭാഗമായാണ്​ കെ. സുരേന്ദ്ര​െൻറ വിജയ യാത്ര. കാസർഗോഡ്​ മുതൽ തിരുവനന്തപുരം വരെയുള്ള യാത്ര മാർച്ച്​ ആറിന്​ സമാപിക്കും. സമാപന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായും പ​െങ്കടുക്കുന്നുണ്ട്​.


നേരത്തെ ദൃശ്യം 2ന്‍റെ വിജയത്തിന്​ പിന്നിൽ ഡിജിറ്റൽ ഇന്ത്യക്കും പങ്കുണ്ടെന്ന്​ പറഞ്ഞുകൊണ്ടായിരുന്നു സന്ദീപ്​ വാര്യർ രംഗത്തെത്തിയത്​. ഡിജിറ്റൽ ബാങ്കിങ്​ സംവിധാനമില്ലായിരുന്നെങ്കിൽ ഒ.ടി.ടി പ്ലാറ്റ്​ഫോം വഴിയുള്ള റിലീസ്​ ഇത്രയും ജനകീയമാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നു മുതൽ വിജയകരമായ യാത്ര തുടങ്ങുന്നു .

#vijayayathra #bjpkeralam #KSurendran

Posted by Sandeep.G.Varier on Saturday, 20 February 2021

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Surendrandrishyam 2bjp vijaya yatrasandeep g variersandeep varier
News Summary - sandeep g varier posts drishyam 2 style poster for vijaya yatra
Next Story