Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വത്സൻ തില്ലങ്കേരി പിണറായിയുടെ ഡി.ജി.പി; ഇപ്പോഴുള്ളത് എ.ഡി.ജി.പി പി. വിജയൻ; പരിഹാസവുമായി സന്ദീപ് വാര്യർ

text_fields
bookmark_border
Facebook post of Congress leader Sandeep G Varier trolling the Left over ADGP P Vijayan and Sabarimala.
cancel
camera_alt

സന്ദീപ് വാര്യർ


തിരുവനന്തപുരം: ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എ.ഡി.ജി.പി പി. വിജയൻ ഐ.പി.എസും ഒരുമിച്ചുള്ള ചിത്രങ്ങൾക്കെതിരെ ഇടത് സൈബർ കേന്ദ്രങ്ങളിൽ നിന്നുള്ള വിമർശനങ്ങൾക്ക് പരിഹാസ രൂപേണ മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് ജി. വാര്യർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യർ ഇടത് പ്രൊഫൈലുകൾക്കെതിരെ കടുത്ത പരിഹാസവുമായി രംഗത്തെത്തിയത്.

"സഖാക്കളെ, സർക്കാർ മാറുമ്പോൾ പൊലീസിലും മാറ്റം വരും" എന്ന് കുറിച്ചുകൊണ്ടാണ് സന്ദീപ് വാര്യരുടെ പോസ്റ്റ് ആരംഭിക്കുന്നത്. മുൻപ് ശബരിമല വിഷയത്തിൽ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ കയറി നിന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളെ പരോക്ഷമായി ഓർമിപ്പിച്ചാണ് സന്ദീപിന്റെ കടന്നാക്രമണം.

'നിങ്ങൾക്ക് ആള് മാറിപ്പോയതാണ്; പ്ലീസ് കം ടു ദ റിയാലിറ്റി': സന്ദീപ് വാര്യർ

ശബരിമലയിൽ വി.ഡി സതീശനോടൊപ്പം എ.ഡി.ജി.പി പി. വിജയൻ ഒപ്പമുണ്ടായിരുന്ന ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കാണ് സന്ദീപ് വാര്യർ പരിഹാസ കുറിപ്പിലൂടെ മറുപടി നൽകിയത്'

"സഖാക്കളെ, സർക്കാർ മാറുമ്പോൾ പൊലീസിലും മാറ്റം വരും. മുഖ്യമന്ത്രി വി.ഡി സതീശനോടൊപ്പം ശബരിമലയിൽ പോയത് യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ അഡീഷണൽ ഡി.ജി.പി പി. വിജയൻ ആണ്.

വത്സൻ തില്ലങ്കേരി പിണറായി സർക്കാരിന്റെ കാലത്താണ് ഡി.ജി.പി ആയി സേവനമനുഷ്ഠിച്ചത്. നിങ്ങൾക്ക് ആള് മാറിപ്പോയതാണ്. ഭരണം മാറി, വത്സൻ തില്ലങ്കേരിക്ക് പകരം പുതിയ ഡി.ജി.പി വന്നു. പ്ലീസ് കം ടു ദ റിയാലിറ്റി. നിങ്ങൾ തോറ്റിട്ട് നാല് മാസം കഴിഞ്ഞു."

— സന്ദീപ് വാര്യർ എഫ്.ബിയിൽ കുറിച്ചു.

മുൻപ് ശബരിമലയിലെ യുവതീ പ്രവേശന പ്രക്ഷോഭ സമയത്ത് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി പോലീസിന്റെ മെഗാഫോൺ ഉപയോഗിച്ച് പതിനെട്ടാം പടിയിൽ നിന്ന് സംസാരിച്ചത് കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. അന്ന് പൊലീസിനെ നിയന്ത്രിച്ചത് വത്സൻ തില്ലങ്കേരിയാണെന്ന പ്രതിപക്ഷ ആരോപണത്തെ ഓർമിപ്പിച്ചുകൊണ്ടാണ് സന്ദീപിന്റെ ഈ പരിഹാസം.

സൈബർ പോര് മുറുകുന്നു

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്താൻ എ.ഡി.ജി.പി പി. വിജയൻ സന്നിധാനത്ത് എത്തിയതും, അവിടെയുണ്ടായിരുന്ന വി.ഡി സതീശനുമായി സംസാരിച്ചതുമായ ദൃശ്യങ്ങളാണ് സൈബർ ഇടങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചത്. ഇതിനെതിരെ എൽ.ഡി.എഫ് കേന്ദ്രങ്ങൾ ഉന്നയിച്ച വിമർശനങ്ങൾക്ക് സന്ദീപ് വാര്യർ നൽകിയ ട്രോൾ പോസ്റ്റ് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Facebook post of Congress leader Sandeep G Varier trolling the Left over ADGP P Vijayan and Sabarimala.
Next Story