Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകോടികളുടെ മണൽക്കൊള്ള;...

കോടികളുടെ മണൽക്കൊള്ള; അന്വേഷണം വേണമെന്ന്​ സമിതി

text_fields
bookmark_border
കോടികളുടെ മണൽക്കൊള്ള; അന്വേഷണം വേണമെന്ന്​ സമിതി
cancel
camera_altപനമരം ഭാഗത്ത്​ ശേഖരിച്ച മണൽ

പനമരം: കഴിഞ്ഞ പ്രളയത്തിൽ നദികളിൽ അടിഞ്ഞുകൂടിയ മര അവശിഷ്​ടങ്ങളും എക്കലും നീക്കംചെയ്യാനുള്ള ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവി​​െൻറ മറവിൽ കോടികളുടെ മണൽക്കൊള്ളയെന്ന്​ പരാതി. കബനി നദിയുടെ പനമരം പഞ്ചായത്തിലൂടെ ഒഴുകുന്ന 25 കടവുകളിൽനിന്ന്​ ശേഖരിച്ച 2500 ലധികം ടിപ്പർ മണൽ വയനാടി​​െൻറ വിവിധ പ്രദേശങ്ങളിലും കോഴിക്കോട് കുറ്റ്യാടി ഭാഗത്തും സംഭരിച്ചതായി വയനാട്​ പ്രകൃതി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. മണൽക്കൊള്ളയെ കുറിച്ച്​ ഉന്നതതല അന്വേഷണം വേണം.

ടിപ്പർ മണലിന്​ 15,000 രൂപയാണ് വിപണി വില. ഇങ്ങനെ വിൽപന നടത്തു​േമ്പാൾ കോടിക്കണക്കിന്​ രൂപയുടെ അഴിമതിയാണ് നടന്നത്. പനമരം പഞ്ചായത്ത് സെക്രട്ടറിയുടെയും ഭരണസമിതിയുടെയും ജില്ല അധികൃതരുടെയും ഒത്താശയോടെയാണ് മണൽക്കൊള്ളയെന്ന്​ സമിതി ആരോപിച്ചു. ജൂൺ ഒന്നു മുതൽ 15 വരെയായിരുന്ന കാലാവധി പനമരം പഞ്ചായത്ത്​ ഭരണസമിതി പുനർലേലമില്ലാതെ ജൂൺ 30 വരെ നീട്ടി. ഏതാണ്ട് ഒരുകോടി രൂപക്കാണ് 25 കടവുകൾ ലേലം ചെയ്തത്.

അടുത്തിടെ സംസ്​ഥാനത്തെ നദികളിലെ മണൽ ഓഡിറ്റിങ്​ നടത്തിയ വിദഗ്ധ കമ്മിറ്റി കബനി നദിയിൽനിന്ന്​ ഖനനം പാടില്ലെന്ന് ശിപാർശ നൽകുകയും സർക്കാർ അത്​ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ, കുറ്റ്യാടി, പെരുമ്പാവൂർ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള മുങ്ങൽ വിദഗ്ധരും കർണാടകയിൽനിന്നുള്ള തൊഴിലാളികളുമടക്കം 500 പേർ മണൽവാരാൻ രംഗത്തുണ്ട്​. 50 ടിപ്പറുകളും നാടൻവള്ളങ്ങളും 10​ ഫൈബർ ബോട്ടുകളും മണ്ണുമാന്തി യന്ത്രങ്ങളും 1500 ലധികം ലോഡ് മണൽ ഖനനം ചെയ്ത് കടത്തി.

പുഴത്തീരങ്ങളിലെ ജൈവവൈവിധ്യവും ഉറച്ച മൺതിട്ടയും ഇടിച്ചുനിരത്തി റോഡുകൾ നിർമിച്ചിട്ടുണ്ട്. ഫൈബർ വള്ളങ്ങളിൽ മോട്ടോറുകൾ ഉപയോഗിച്ച് പുഴയുടെ അടിത്തട്ടിൽ നിന്നും നൂറുകണക്കിന്​ ടിപ്പർ മണൽ പമ്പ് ചെയ്തു എടുത്തുവരുകയാണ്. കബനിയിലെ മണൽ കൊള്ളയിൽ ജില്ല ദുരന്തനിവാരണ സമിതിക്ക് ഉത്തരവാദിത്തമുണ്ടെന്ന്​ സമിതി പ്രസ്താവനയിൽ പറഞ്ഞു.

നദികളിലെ എക്കൽ നീക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയാൽ നദികളുടെ സർവനാശവും മരണവുമായിരിക്കും ഫലമെന്ന്​ സമിതി നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു. തൊഴിലുറപ്പു പദ്ധതിയിലൂടെ മാത്രമേ നീക്കം ചെയ്യാവൂയെന്ന്​ പ്രകൃതി സംരക്ഷണ സമിതി ജില്ല കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടി ഉണ്ടായില്ല. മണൽക്കൊള്ള നിർത്തണമെന്നും കൊള്ള ചെയ്​ത മണൽ പിടിച്ചെടുക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടികൾ ഉണ്ടാകണമെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, എം. ഗംഗാധരൻ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsSand Mafiasand
News Summary - Sand Mafia in Wayanad
Next Story