മണൽ മാഫിയ ബന്ധം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsപത്തനംതിട്ട: മണൽ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ ജില്ല പൊലീസ് മേധാവി വി. അജിത് സസ്പെൻഡ് ചെയ്തു. കോയിപ്രം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ.എസ്. ജേക്കബിനെയാണ് അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തത്.
കോയിപ്രം സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ 2022 ആഗസ്റ്റ് ഒന്നുമുതൽ 2023 ജൂലൈ 24 വരെ വിവിധ കാലയളവിൽ മണൽ മാഫിയകളുമായി അടുപ്പമുള്ള നിരവധി ആളുകളുമായി ഫോണിലൂടെ അടുത്തബന്ധം നിലനിർത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തനം ഗുരുതര കൃത്യവിലോപവും അച്ചടക്കലംഘനവുമാണെന്നും കണ്ടെത്തിയ റിപ്പോർട്ട് പരിഗണിച്ചാണ് അച്ചടക്കനടപടി. വകുപ്പുതല അന്വേഷണത്തിന് അടൂർ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

