Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ വീഴ്ചകള്‍ അതീവഗുരുതരം -മുല്ലപ്പള്ളി

text_fields
bookmark_border
മുഖ്യമന്ത്രിയുടെ വീഴ്ചകള്‍ അതീവഗുരുതരം -മുല്ലപ്പള്ളി
cancel

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലപാതകം, മന്ത്രി കെ.ടി. ജലീലി​​​െൻറ ബന്ധുനിയമനം, ശബരിമല സ്​ത്രീ പ്രവേശനം വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതീവ ഗുരുതരവീഴ്ചകള്‍ വരുത്തിയെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. സനലി​​​െൻറ കൊലപാതകം നടന്നിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും ഡിവൈ.എസ്​.പിയെ പിടികൂടിയില്ല. പൊലീസിലെയും സി.പി.എമ്മിലെയും ഉന്നതരുടെ ഓമനപ്പുത്രനായ ഇയാള്‍ ഒളിവില്‍ കഴിയുന്നത് അവരുടെ ഒത്താശയോടെയാണ്. ഇയാളെ ക്രമസമാധാനപാലന ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നും നടപടി എടുക്കണമെന്നുമുള്ള മൂന്ന്​ സുപ്രധാന പൊലീസ് റിപ്പോര്‍ട്ടുകള്‍ ഡി.ജി.പിയും മുഖ്യമന്ത്രിയുടെ ഓഫിസും പൂഴ്ത്തി. തുടര്‍ന്ന് തലസ്ഥാന ജില്ലയില്‍ തന്നെ വേണ്ടപ്പെട്ട സ്ഥലത്ത് നിയമനവും നൽകി. ചില അവിഹിത ഇടപാടുകള്‍ ഇതിലുണ്ടെന്നത് അങ്ങാടിപ്പാട്ടാണ്. സനലി​​​െൻറ കൊലപാതകത്തിന് വഴിയൊരുക്കിയത് ഡി.ജി.പിയും മുഖ്യമന്ത്രിയുമാണ്​.

മന്ത്രി കെ.ടി. ജലീലി​​​െൻറ വഴിവിട്ട ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന നിശബ്​ദത നാണക്കേടാണ്. അടിമുടി അഴിമതിയും സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും നിറഞ്ഞ നിയമനമാണിത്. ഇതുസംബന്ധിച്ച് മന്ത്രി ഉയര്‍ത്തിയ എല്ലാ പ്രതിരോധങ്ങളും കല്ലു​െവച്ച നുണയായിരുന്നെന്ന് തെളിഞ്ഞു. ഒന്നുകില്‍ രാജി അല്ലെങ്കില്‍ പുറത്താക്കല്‍ ഇതല്ലാതെ മറ്റൊരു വഴിയും മന്ത്രിയുടെ മുന്നിലില്ലെന്ന്​ മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ശബരിമലയുടെ നിയന്ത്രണം ആർ.എസ്​.എസ്​ പിടിച്ചെടുത്തപ്പോള്‍ പൊലീസ് ​കൈയുംകെട്ടി നിന്നതിന് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ ബലിയാടാക്കാനാണ്​ നീക്കം. മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ സന്നിധാനത്തുനിന്ന് പിന്‍വാങ്ങില്ല. ആർ.എസ്​.എസ്​ നേതാവിന് പൊലീസ്​ മൈക്ക് കൈമാറിയതും വ്യക്തമായ നിര്‍ദേശപ്രകാരമാണ്. ഇക്കാര്യത്തില്‍ ആർ.എസ്​.എസും സി.പി.എമ്മും തമ്മില്‍ ധാരണയോടെയാണ്​ പ്രവര്‍ത്തിക്കുന്നത്. മണ്ഡലകാലത്ത് ലക്ഷക്കണക്കിന്​ ഭക്തര്‍ ഒഴുകിയെത്തുമ്പോള്‍ പൊലീസ് എന്തുചെയ്യുമെന്ന് ആര്‍ക്കും ഒരു തിട്ടവുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരശ്രദ്ധ പതിപ്പിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMullappally RamachandranSanal Murder Case
News Summary - Sanal Murder Case Mullappally Ramachandran -Kerala News
Next Story