Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസനൽ വധം: ഡി.വൈ.എസ്​.പി...

സനൽ വധം: ഡി.വൈ.എസ്​.പി ഹരികുമാർ ആത്മഹത്യ ചെയ്​ത നിലയിൽ

text_fields
bookmark_border
സനൽ വധം: ഡി.വൈ.എസ്​.പി ഹരികുമാർ ആത്മഹത്യ ചെയ്​ത നിലയിൽ
cancel

കല്ലമ്പലം (തിരുവനന്തപുരം): നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിന്​ മുന്നിലേക്ക് തള്ളിയിട്ട്​ കൊലപ്പെടുത്തിയെന്ന കേസിൽ ഒളിവിൽ കഴിഞ്ഞ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ (52) സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ്​ പൊലീസി​​​െൻറ പ്രാഥമിക നിഗമനം. കല്ലമ്പലം വെയിലൂരിലെ ദേവനന്ദനം വീടി​​​െൻറ അടുക്കള ഭാഗത്തെ നാളികേരക്കൂട്ടിൽ തൂങ്ങി മരിച്ചനിലയിലാണ്​ മൃതദേഹം​.

ഇൗമാസം അഞ്ചിന്​ നെയ്യാറ്റിൻകരയിൽ സനൽകുമാറിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഒമ്പത്​ ദിവസമായി ഒളിവിലായിരുന്നു ഹരികുമാർ. കീഴടങ്ങാൻ തയാറെടുക്കു​െന്നന്ന്​ പ്രചരിക്കുന്നതിനിടെയാണ്​ അന്ത്യം. ഹരികുമാറി​​​െൻറ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപു​രം ജില്ല സെഷൻസ്​ കോടതി ബു​ധനാഴ്​ച പരിഗണിക്കാനിരിക്കുകയായിരുന്നു.
മൃതദേഹം കണ്ട വീട്ടിൽ ഒരാഴ്​ചയായി ആരും താമസമില്ലായിരുന്നു. അടുത്ത വീട്ടിൽ താമസിക്കുന്ന ഭാര്യാമാതാവ് ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ നായ്​ക്കൾക്ക്​ ആഹാരം കൊടുക്കാനെത്തിയപ്പോഴാണ്​ ഹരികുമാർ തൂങ്ങിനിൽക്കുന്നത് കണ്ടത്​.


ആരെയും വീട്ടിലേക്ക്​ കയറാൻ അനുവദിക്കാതെ പൊലീസ്​ സുരക്ഷ ഏർപ്പെടുത്തി. തിരുവനന്തപുരം റൂറൽ എസ്.പി പി. അശോക് കുമാർ, ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സാഹിർ, മേഖലയിലെ ആറോളം സൾക്കിൾ ഇൻസ്പെക്ടർമാർ ഉൾപ്പെടെ ശക്തമായ പൊലീസ് സന്നാഹം എത്തി.
മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിനുശേഷം മൃതദേഹം കല്ലമ്പലത്തെ വീട്ടിലെത്തിച്ചു. രാത്രി ഒമ്പതോടെ സംസ്കാരം നടന്നു. ലേഖയാണ് ഭാര്യ. വിദ്യാർഥിയായിരിക്കെ, 12 വർഷം മുമ്പ് മരിച്ച അഖിൽ ഹരി, ബി.എ വിദ്യാർഥി അതുൽ ഹരി എന്നിവർ മക്കളാണ്.

1998ൽ കോൺസ്​റ്റബിളായി സർവിസിൽ പ്രവേശിച്ച ഹരികുമാർ 2002ലാണ്​ ടെസ്​റ്റ്​ എഴുതി എസ്​.​െഎയായത്​. തുടർന്ന്​, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്​റ്റേഷനുകളിൽ സേവനമനുഷ്​ഠിച്ചു. കടയ്​ക്കൽ, പരവൂർ, ആലുവ, ഫോർട്ട്​, തമ്പാനൂർ സ്​റ്റേഷനുകളിൽ സി.​െഎയായിരുന്നു. രണ്ടു വർഷമായി നെയ്യാറ്റിൻകര ഡിവൈ.എസ്​.പിയാണ്​.

വാഹനം പാർക്ക്​ ചെയ്​തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്​ സനൽകുമാറിനെ വാഹനത്തിന്​ മുന്നിലേക്ക് തള്ളിയിട്ട്​ കൊലപ്പെടുത്തിയെന്നാണ്​ കേസ്​​. കൊലപാതകക്കേസിനു പുറമെ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു. സനൽകുമാറിനെ മനഃപൂർവം വാഹനത്തിന്​ മുന്നിലേക്ക്​ തള്ളിയിട്ട്​ കൊലപ്പെടുത്തിയതാണെന്ന ക്രൈംബ്രാഞ്ച്​ റിപ്പോർട്ട്​ സമർപ്പിക്കാനിരിക്കെയാണ്​ ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSanal Kumar Murder Case
News Summary - sanal murder-accused suicide-kerala news
Next Story