വീൽചെയറിലെ ജീവിതത്തിൽനിന്ന് ദാമ്പത്യത്തിേലക്ക് അനിതയെ കൈപിടിച്ചുയർത്തി സനൽ
text_fieldsഅനിതയുടെയും സനലിെൻറയും വിവാഹ ചടങ്ങ്
ചേർത്തല: വീൽചെയറിലെ ജീവിതത്തിൽനിന്ന് ദാമ്പത്യത്തിേലക്ക് അനിതയെ കൈപിടിച്ചുയർത്തി സനൽ. കൂലിപ്പണിക്കാരനായ തുറവൂർ തിരുമല ഭാഗം ഇല്ലിക്കൽ വീട്ടിൽ എൻ. ഗോപി-കമലാക്ഷി ദമ്പതികളുടെ മകളാണ് അനിത. വർഷങ്ങൾക്കുമുമ്പ് പോളിയോ പ്രതിരോധ കുത്തിെവപ്പിൽ പിഴവ് സംഭവിച്ചതോടെയാണ് ഇരുകാലും തളർന്നത്. പിന്നീടുള്ള പഠനവും ജീവിതവുമെല്ലാം വീൽചെയറിലായിരുന്നു.
വിവാഹപ്രായമെത്തിയതോടെ വീട്ടുകാർ പത്രപരസ്യം നൽകിയിരുന്നു. ഇത് കാണാനിടയായ ചേർത്തല കൊച്ചുപറമ്പിൽ വീട്ടിൽ പരേതനായ ടി. പുരുഷോത്തമൻ-സരസ്വതി ദമ്പതികളുടെ മകൻ സനൽ അനിതയെ തേടിയെത്തുകയായിരുന്നു. തുറവൂർ തിരുമല മഹാദേവ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ നിരവധി പേരാണ് മംഗളാശംസ നേരാനെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

