Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദൈവം വിധി നടപ്പാക്കി -സനലിൻെറ ഭാര്യ വിജി

text_fields
bookmark_border
ദൈവം വിധി നടപ്പാക്കി -സനലിൻെറ ഭാര്യ വിജി
cancel

നെയ്യാറ്റിൻകര: ‘ദൈവം വിധി നടപ്പാക്കി’; സനൽകുമാറി​​​െൻറ ഭാര്യ വിജി കണ്ണീരടക്കാനാകാതെ പറഞ്ഞു. ഭർത്താവി​​െൻറ കല്ലറയിൽ നിന്ന്​ വിതുമ്പലോടെയാണ്​ അവർ ഇന്നലെ രാവിലെ ഉപവാസപന്തലിലെത്തിയത്​. ഉടൻ ഡിവൈ.എസ്​.പി ഹരികുമാറി​​​െൻറ മരണവാർത്തയുമെത്തി. ‘ദൈവം വിധി നടപ്പാക്കി’ എന്ന് മാത്രം പറഞ്ഞ് അവർ ഉപവാസം അവസാനിപ്പിക്കുകയായിരുന്നു. ത​​​െൻറ മകനെ കൊന്നവർക്ക് ദൈവം നൽകിയ ശിക്ഷയാണിതെന്നായിരുന്നു മാതാവ് രമണിയുടെ പ്രതികരണം.

പ്രതിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹമെന്നും മരണത്തിൽ സന്തോഷിക്കുന്നില്ലെന്നും സനലി​​​െൻറ ബന്ധുക്കൾ പറഞ്ഞു. മരണം എല്ലാ കുടുംബത്തിനും തീരാനഷ്​ടമാണ്. ജീവന് പകരം ജീവൻ എന്നതല്ല തങ്ങളുടെ ലക്ഷ്യം. നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കാനായിരുന്നു ശ്രമമെന്നും അവർ പറഞ്ഞു.

ഡിവൈ.എസ്​.പിയുടെ മരണത്തെതുടർന്ന്​, സനൽകുമാറി​​​െൻറ കൊലപാതകത്തിൽ നീതിതേടി കുടുംബം തുടങ്ങിയ ഉപവാസം മണിക്കൂറുകൾക്കകം അവസാനിപ്പിച്ചു. ഡിവൈ.എസ്​.പിയെ പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു ഉപവാസം തുടങ്ങിയത്. കൂട്ടുപ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന്​ ബന്ധുക്കൾ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sanal kumars family reacts-kerala news
Next Story