Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടിയുടെ രഹസ്യമൊഴി

text_fields
bookmark_border
സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടിയുടെ രഹസ്യമൊഴി
cancel
camera_alt

സനൽകുമാർ ശശിധരൻ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നൽകിയ പരാതിയിൽ രഹസ്യമൊഴി നൽകി പരാതിക്കാരിയായ നടി. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മസിജ്ട്രേട്ട് കോടതിയിലാണ് നടി മൊഴി നൽകിയത്.

സമൂഹ മാധ്യമം വഴി നടിയെ അധിക്ഷേപിച്ചെന്നുള്ള പരാതിയെ തുടർന്ന് സനൽകുമാറിനെതിരെ പൊലീസ് നടപടിയെടുത്തിരുന്നു. 2022 ലാണ് ആദ്യമായി നടി സനൽകുമാറിനെതിരെ പരാതി നൽകിയത്. നടിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിന് സനൽകുമാർ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

യു.എസിലുണ്ടെന്ന് കരുതുന്ന സനൽകുമാർ ശശിധരനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ നാട്ടിലെത്തിക്കാൻ യു.എസ് എംബസ്സിയുമായി പൊലീസ് ബന്ധപെട്ടിരുന്നുവെന്നാണ് വിവരം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sanal Kumar Sasidharan
Next Story