സനൽകുമാർ കൊലപാതകം: ക്രൈംബ്രാഞ്ച് സംഘം എസ്.െഎയുടെ മൊഴിയെടുത്തു
text_fieldsനെയ്യാറ്റിൻകര: സനൽകുമാറിനെ വാഹനത്തിനു മുന്നിലെറിഞ്ഞു കൊന്ന സംഭവത്തിൽ ൈക്രംബ്രാഞ്ച് സംഘം നെയ്യാറ്റിൻകര എസ്.ഐയുടെ മൊഴി രേഖപ്പെടുത്തി. നെയ്യാറ്റിൻകര സ്റ്റേഷനിലെത്തിയ ൈക്രംബ്രാഞ്ച് സംഘം എസ്.ഐ സന്തോഷ് കുമാറിെൻറയും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ൈഡ്രവറുടെയും മൊഴി രേഖപ്പെടുത്തി. ഒരു മണിക്കൂറിലേറെ സമയം െചലവഴിച്ചാണ് മൊഴിയെടുത്തത്.
സംഭവ സ്ഥലത്തെത്തിയ എസ്.ഐയുടെയും ൈഡ്രവറുടെയും മൊഴി നിർണായകമാണ്. അത്യാസന്നനിലയിൽ പരിക്കേറ്റ് റോഡിൽ കിടന്നയാളെ ആശുപത്രിയിൽ എത്തിക്കാതെ ആംബുലൻസിനായി കാത്തുനിന്നത്, ആംബുലൻസ് സ്റ്റേഷനിൽ കൊണ്ടുപോയത് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും അന്വേഷിച്ചത്. വരും ദിവസങ്ങളിൽ ഡ്യൂട്ടി ഡോക്ടറുടെ ഉൾെപ്പടെ മൊഴി രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
