You are here

യുവാവിന്‍റെ ജീവനെടുത്തത്​ പൊലീസിന്‍റെ കൊടുംക്രൂരത

  • സ​ന​ൽ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ ര​ണ്ട്​ പൊ​ലീ​സു​കാ​ർ​ക്ക്​ സ​സ്​​പെ​ൻ​ഷ​ൻ

23:36 PM
08/11/2018
Sanalkumar--Neyyatinkara
മരണപ്പെട്ട സനൽകുമാർ, ഡി.വൈ.എസ്.പി ഹരികുമാർ

തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ ഡി​വൈ.​എ​സ്.​പി വാ​ഹ​ന​ത്തി​നു​മു​ന്നി​ലേ​ക്ക്​ ത​ള്ളി​യി​ട്ട്​ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​​െൻറ കൊ​ടും​ക്രൂ​ര​ത പു​റ​ത്ത്. കാ​റി​ടി​ച്ച്​ പ​രി​ക്കേ​റ്റ്​ ജീ​വ​നു​പി​ട​ഞ്ഞ സ​ന​ൽ​കു​മാ​റി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ ര​ണ്ട്​ പൊ​ലീ​സു​കാ​രെ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​തു.​ 

സ​ന​ൽ​കു​മാ​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​നു​പ​ക​രം നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ആം​ബു​ല​ൻ​സു​മാ​യി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്കാ​ണ്​ പോ​യ​ത്. ഡ്യൂ​ട്ടി മാ​റാ​നെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ്​ പൊ​ലീ​സു​കാ​ർ സ​ന​ലി​​െൻറ ജീ​വ​ൻ പ​ന്താ​ടി​യ​ത്. വൈ​കി​യ​തി​നാ​ൽ, ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​േ​ഴ​ക്കും ​സ​ന​ൽ മ​രി​ച്ചു. മാ​ത്ര​മ​ല്ല, ആം​ബു​ല​ൻ​സി​ൽെ​വ​ച്ച്​ സ​ന​ൽ​കു​മാ​റി​​െൻറ വാ​യി​ൽ പൊ​ലീ​സു​കാ​ർ മ​ദ്യ​മൊ​ഴി​ച്ചു​കൊ​ടു​ത്തെ​ന്നും സ​ഹോ​ദ​രി ആ​രോ​പി​ച്ചു. 

സി.​പി.​ഒ​മാ​രാ​യ സ​ജീ​ഷ്​​കു​മാ​ർ, ഷി​ബു എ​ന്നി​വ​രെ​യാ​ണ്​ റൂ​റ​ൽ എ​സ്.​പി​യു​ടെ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ​െഎ.​ജി. മ​നോ​ജ്​ എ​ബ്ര​ഹാം​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത​ത്. അ​തി​നി​ടെ, കേ​സി​ലെ പ്ര​തി ഡി​വൈ.​എ​സ്.​പി ബി. ​ഹ​രി​കു​മാ​ർ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി ബു​ധ​നാ​ഴ്​​ച പ​രി​ഗ​ണി​ക്കും. വ​ഞ്ചി​യൂ​രി​ലെ അ​ഭി​ഭാ​ഷ​ക​​െൻറ ഒാ​ഫി​സി​ൽ നേ​രി​െ​ട്ട​ത്തി​യാ​ണ്​ ഹ​രി​കു​മാ​ർ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഒ​പ്പി​ട്ട്​ ന​ൽ​കി​യ​തെ​ന്നാ​ണ്​ വി​വ​രം. ഡി​വൈ.​എ​സ്.​പി​യെ സം​ര​ക്ഷി​ക്കാ​ൻ പൊ​ലീ​സ്​ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ഇ​േ​താ​ടെ ശ​ക്ത​മാ​യി.
സ​ന​ൽ​കു​മാ​ർ​ മ​രി​ച്ച​ത്​ ത​ല​യ്​​ക്കേ​റ്റ ക്ഷ​തം മൂ​ല​മാ​ണെ​ന്നാ​ണ്​​ പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ര​ക്ത​സ്രാ​വ​മാ​ണ്​ മ​ര​ണ​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്. ഡി​വൈ.​എ​സ്.​പി ത​ള്ളി​യ​പ്പോ​ള്‍ റോ​ഡി​ൽ വീ​ണ്​ ത​ല​ക്ക് പ​രി​ക്കേ​റ്റു. വാ​ഹ​ന​മി​ടി​ച്ച്​ തെ​റി​ച്ചു​വീ​ണ സ​ന​ലി​െൻറ ത​ല വീ​ണ്ടും റോ​ഡി​ലി​ടി​ക്കു​ക​യും ര​ക്ത​സ്രാ​വം ഉ​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു. 

പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന സ​ന​ൽ​കു​മാ​റി​നെ അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ്​ പൊ​ലീ​സ്​ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി​വി​ട്ട​ത്. പൊ​ലീ​സ്​ ജീ​പ്പി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം നി​ര​സി​ച്ച പൊ​ലീ​സ്, നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്​ കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​ൽ ലോ​ക്ക​ൽ പൊ​ലീ​സി​​ന്​ വീ​ഴ്​​ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ്ര​തി​യാ​യ കേ​സാ​യ​തി​നാ​ലാ​ണ്​ ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പി​ച്ച​തെ​ന്നും തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്.​പി. പി. ​അ​േ​​ശാ​ക്​​കു​മാ​ർ പ​റ​ഞ്ഞു. 

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ അ​റ​സ്​​റ്റ്​ ചെ​യ്യാ​റി​ല്ലെ​ങ്കി​ലും പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ച്ച്​ ഡി​വൈ.​എ​സ്.​പി​യെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്രൈം​ബ്രാ​ഞ്ച്​ എ​സ്.​പി ആ​ൻ​റ​ണി​ക്കാ​ണ് കേ​സ്​ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. 

ഡി​െവെ.എസ്.പി ഹരികുമാറിനെതിരെ കൊല്ലത്തും പരാതി
കൊ​ല്ലം: യു​വാ​വി​നെ വാ​ഹ​ന​ത്തി​ന്​ മു​ന്നി​ൽ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഡി​െ​വെ.​എ​സ്.​പി ബി. ​ഹ​രി​കു​മാ​റി​നെ​തി​രെ കൊ​ല്ല​ത്തും പ​രാ​തി. ത​ടി മോ​ഷ്​​ടി​ച്ചെ​ന്നാ​രോ​പി​ച്ച്  ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ലാ​ക്കി​യ​തി​ന് പാ​രി​പ്പ​ള്ളി ക​ട​മ്പാ​ട്ടു​കോ​ണം സ്വ​ദേ​ശി സു​നി​ലാ​ണ് ഹ​രി​കു​മാ​റി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. 2015ൽ ​ഹ​രി​കു​മാ​ർ ക​ട​യ്ക്ക​ൽ സി.​ഐ ആ​യി​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. ക​ല്ല​മ്പ​ലം സ്വ​ദേ​ശി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ത​ന്നെ മോ​ഷ​ണ​ക്കേ​സി​ൽ കു​ടു​ക്കി​യ​തെ​ന്ന് സു​നി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

Loading...
COMMENTS