Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.പി ഫണ്ട് വിനിയോഗം: സമ്പത്ത് മുന്നിൽ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് എം.പി ഫണ്ട് വിനിയോഗത്തിൽ ആറ്റിങ്ങൽ എം.പി എ. സമ്പത്ത് മുന്നിൽ. കഴിഞ്ഞ സാമ്പത്തികവർഷം 219 പദ്ധതികൾക്കായി 12.31 കോടിയാണ് എം.പി ഫണ്ടിൽനിന്ന് അദ്ദേഹം ചെലവഴിച്ചത്. ഇതിൽ 163 പ്രവൃത്തികൾ പൂർത്തിയായി.
ആരോഗ്യ വിദ്യാഭ്യാസ മേഖലകൾക്ക് ഉൗന്നൽ നൽകുന്ന പ്രവൃത്തികളാണ് കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റെടുത്തതിൽ ഏറെയുമെന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ എം.പിയുടെ പ്രതിനിധി ജാഹിർ ഹുസൈൻ അറിയിച്ചു. നടപ്പു സാമ്പത്തികവർഷം 90 പദ്ധതികൾക്കായി എട്ടുകോടി വകയിരുത്തിയതായും അദ്ദേഹം അറിയിച്ചു. യോഗത്തിൽ ജില്ല കലക്ടർ എസ്. വെങ്കടേസപതി, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ ജഗൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
