സമ്പത്തിെൻറ കുടുംബം നീതിനിഷേധത്തിെൻറ എട്ടാമാണ്ടിലാണ്
text_fieldsപാലക്കാട്: സെക്രട്ടേറിയറ്റ് പടിക്കൽ ഒറ്റയാൾ സമരം നടത്തുന്ന ശ്രീജിത്തിെൻറ ദുരിതജീവിതം ചർച്ചയാകവെ പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനമേറ്റ് കൊല്ലപ്പെട്ട സമ്പത്തിെൻറ കുടുംബത്തിന് ഇത് നീതിനിഷേധത്തിെൻറ എട്ടാമാണ്ട്. കൊടുമ്പ് പഞ്ചായത്തിലെ കാരേക്കാട്ട് നാല് സെൻറിലെ ഒറ്റമുറിക്കൂരയിലാണ് ഇവർ കഴിയുന്നത്.
പാലക്കാട് നഗരത്തിലെ പുത്തൂരിൽ ഷീല എന്ന വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പൊലീസിെൻറ അടിയേറ്റ് സമ്പത്ത് മരിക്കുേമ്പാൾ രണ്ടാമത്തെ മകൻ ജനിച്ചിട്ട് 16 ദിവസമേ ആയിരുന്നുള്ളൂവെന്ന് ഭാര്യ സരിത പറയുന്നു. ഇപ്പോൾ മക്കൾക്ക് പത്തും എട്ടും വയസായി. സമ്പത്തിെൻറ അമ്മ ഉണ്ണാമലക്ക് 70 വയസ് കഴിഞ്ഞു. തുന്നലിനും വീട്ടുജോലിക്കുമായി പോയി കിട്ടുന്ന നിസാര തുകയും വയനാട് മീനങ്ങാടിയിലെ കുടുംബത്തിെൻറ സഹായവുംകൊണ്ടാണ് മുന്നോട്ടുപോകുന്നതെന്ന് സരിത പറയുന്നു. അതിനിടെ, ഇവർക്ക് വൃക്കരോഗവും ബാധിച്ചു.

സമ്പത്തിനെ കേസിൽ കുടുക്കിയതാണെന്ന കാര്യത്തിൽ ഇവർക്ക് സംശയമില്ല. മരണത്തിൽ പ്രതി ചേർക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെല്ലാം സർവിസിൽ തിരികെക്കയറി. സംശയത്തിെൻറ അടിസ്ഥാനത്തിൽ ഒരാളെ പിടിച്ചാൽ തല്ലിക്കൊല്ലണോയെന്നാണ് കുടുംബത്തിെൻറ ചോദ്യം. പുത്തൂര്‍ ‘സായൂജ്യ’ത്തില്‍ വി. ജയകൃഷ്ണെൻറ ഭാര്യ ഷീല 2010 മാര്‍ച്ച് 23നാണ് കൊല്ലപ്പെട്ടത്. മോഷണത്തിനായാണ് കൊലപാതകമെന്നായിരുന്നു പൊലീസിെൻറ നിഗമനം. പിടിയിലായ ദിവസം രാത്രി തന്നെ സമ്പത്ത് കസ്റ്റഡിയിൽ മരിച്ചു.
ദേഹത്ത് 63 ക്ഷതങ്ങളും തലച്ചോറിൽ രക്തസ്രാവവും ഉണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസിലെ ഉന്നതർ മുതൽ സിവിൽ ഉദ്യോഗസ്ഥർ വരെ പ്രതികളായെങ്കിലും പിന്നീട് അവരെല്ലാം സർവിസിൽ തിരിച്ചെത്തി. ഷീല വധക്കേസിലെ രണ്ടാംപ്രതി കനകരാജിനെ വധശിക്ഷക്ക് വിധിച്ച കോടതി മറ്റൊരു പ്രതി മണികണ്ഠനെ വെറുതെ വിടുകയായിരുന്നു. കനകരാജെൻറ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചത് അടുത്തയിടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
