Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള സർക്കാറി​െൻറ പ്രത്യേക പ്രതിനിധിയായി​ എ. സമ്പത്ത്​ ഡൽഹിയിൽ

text_fields
bookmark_border
കേരള സർക്കാറി​െൻറ പ്രത്യേക പ്രതിനിധിയായി​ എ. സമ്പത്ത്​ ഡൽഹിയിൽ
cancel

ന്യൂഡൽഹി: കേരള സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി എ. സമ്പത്തിനെ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമിച്ചു. കാബിനറ്റ്​ പദവിയോടെയാണ്​ നിയമനം. കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്കായാണ് പ്രത്യേക ലെയ്‌സൺ ഓഫീസറെ നിയമിച്ചിരിക്കുന്നത്​.

ഡൽഹിയിലെ കേരള ഹൗസില്‍ സമ്പത്തിന് പ്രത്യേക ഓഫീസും വാഹനവും ലഭ്യമാക്കും. ഇതോടൊപ്പം സമ്പത്തിന്‍റെ ഓഫീസില്‍ രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റുമാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. ഇതോടൊപ്പം ഒരു ഡ്രൈവറും പ്യൂണും ഓഫീസില്‍ ഉണ്ടാവും.

2009 മുതല്‍ 2019 വരെ നീണ്ട പത്ത് വര്‍ഷക്കാലം ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായി പ്രവര്‍ത്തിച്ച സമ്പത്ത് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ലെയ്‌സൺ പ്രവർത്തനങ്ങൾക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേയാണ് ആദ്യമായി രാഷ്ട്രീയനിയമനം നടത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Sambath appointed as liaison officer at Delhi- Kerala news
Next Story