Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാംബശിവ റാവുവിനെ എക്സൈസ് കമ്മീഷണർ പദവിയിൽ നിന്ന് മാറ്റി; നടപടി മദ്യനയ വിവാദത്തിനിടെ
text_fieldsbookmark_border
തിരുവനന്തപുരം: മദ്യനയ വിവാദത്തിനിടെ സംസ്ഥാന എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിനെ മാറ്റി. ബാർ ലൈസൻസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ എക്സൈസ് മന്ത്രി പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് നടപടി.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പുതിയ മദ്യനയം രൂപീകരിക്കാതെ പുതിയ ബാർ ലൈസൻസുകൾ അനുവദിക്കരുതെന്നായിരുന്നു സർക്കാർ തീരുമാനം. ഇതിന് വിരുദ്ധമായി ബേക്കറി വഴി വൈൻ വിൽക്കാനും രണ്ടു ബാറുകളുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട്, പുതിയ ബാറുകൾക്ക് അനുമതി നൽകൽ എന്നീ കാര്യങ്ങളിൽ എക്സൈസ് മന്ത്രിയും കമ്മീഷണറും തമ്മിൽ അഭിപ്രായവ്യത്യാസം പരസ്യമായിരുന്നു. എക്സൈസിലെ അഡീഷണൽ കമ്മീഷണർക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
Next Story

