Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമസ്ത ഏതെങ്കിലും ഒരു പാർട്ടിയെ പിന്തുണക്കുന്നവരല്ല -പി.വി. അൻവർ എം.എൽ.എ
text_fieldsbookmark_border
നിലമ്പൂർ: സമസ്ത കേരള ജംഇയ്യതുൽ ഉലമ ഏതെങ്കിലും രാഷ്ട്രീയ പർട്ടിയുടെ പിന്തുണക്കാരാണെന്ന് തനിക്ക് അഭിപ്രായമി ല്ലെന്ന് പി.വി. അൻവർ എം.എൽ.എ. ഇടതുപക്ഷത്തിനും അങ്ങനെയൊരു അഭിപ്രായമില്ല. സമസ്തക്കെതിരായ മന്ത്രി കെ.ടി. ജലീലിെൻറ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു എം.എൽ.എയുടെ പ്രതികരണം.
സമസ്ത ഒരു സാമുദായിക സംഘടനയാണ്. സാമുദായിക വിഷയങ്ങളിൽ അഭിപ്രായം പറയാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. സംസ്ഥാനത്തെ ഇരു മുന്നണികളെയും പിന്തുണക്കുന്ന നേതാക്കളും പ്രവർത്തകരും സമസ്തയിലുണ്ട്. അവരെ ഒരു വിഭാഗത്തിെൻറ മാത്രം വക്താക്കളായി ചിത്രീകരിക്കേണ്ടതില്ലെന്നും അൻവർ പറഞ്ഞു.
Next Story
