Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമസ്ത പ്രസിഡന്‍റ്...

സമസ്ത പ്രസിഡന്‍റ് എ.പി. മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

text_fields
bookmark_border
സമസ്ത പ്രസിഡന്‍റ് എ.പി. മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു
cancel

മണ്ണാര്‍ക്കാട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് എ.പി. മുഹമ്മദ് മുസ്ലിയാര്‍ കുമരംപുത്തൂര്‍ (78) അന്തരിച്ചു. നാലുവര്‍ഷമായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ഉച്ചയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 12.45നാണ് അന്ത്യം. ഖബടറക്കം ഇന്ന് കുമരംപുത്തൂര്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ദീര്‍ഘകാലം സമസ്ത കേന്ദ്ര മുശാവറ അംഗവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്ന മുഹമ്മദ് മുസ്ലിയാര്‍ 2016 ജൂണ്‍ ഒന്നിനാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. 22 വര്‍ഷമായി പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം സമസ്ത പ്രസിഡന്‍റും ജാമിഅ നൂരിയ വൈസ് പ്രസിഡന്‍റുമായിരുന്ന കാളമ്പാടി ഉസ്താദിന്‍െറ നിര്യാണത്തെ തുടര്‍ന്നാണ് നൂരിയ വൈസ് പ്രസിഡന്‍റായത്. 

പുരാതന പണ്ഡിത കുടുംബമായ കുമരംപുത്തൂര്‍ ആമ്പാടത്ത് തറവാട്ടിലെ അംഗമായ മുഹമ്മദ് മുസ്ലിയാര്‍ ആദ്യകാലത്ത് മതവിദ്യാഭ്യാസം ആരംഭിച്ചത് പിതൃസഹോദരന്‍ വീരാന്‍കുട്ടി മുസ്ലിയാരുടെ കീഴിലായിരുന്നു. ഭാര്യാപിതാവ് ആമ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പ മുസ്ലിയാര്‍, പോത്തന്‍ അബ്ദുല്ല മുസ്ലിയാര്‍, മണ്ണാര്‍ക്കാട് കുഞ്ഞായീന്‍ മുസ്ലിയാര്‍ എന്നിവരുടെ കീഴിലാണ് ദര്‍സ് പഠനം പൂര്‍ത്തിയാക്കിയത്. ജാമിഅ നൂരിയയുടെ ആദ്യ സനദ്ദാന സമ്മേളനത്തില്‍ ഫൈസി ബിരുദം സ്വീകരിച്ച പണ്ഡിതനാണ്. ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്ലിയാര്‍ എന്നിവരുടെ കീഴിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.

പഠനശേഷം മണലടി, വള്ളുവമ്പുഴ, കുളപ്പറമ്പ്, പാണ്ടിക്കാട് ഒറവമ്പുറം, ഏപ്പിക്കാട്, മലപ്പുറം ഇരുമ്പുഴി, ആലത്തിയൂര്‍പടി, പാലക്കാട് ജന്നത്തുല്‍ ഉലൂം, കാളികാവ് പള്ളിശ്ശേരി, നന്തി ദാറുസ്സലാം, കാരത്തൂര്‍ ജാമിഅ ബദരിയ്യ, ചെമ്മാട്, കണ്ണൂര്‍ കൈകോട്ടുകടവ്, മടവൂര്‍ സി.എം മഖാം എന്നിവിടങ്ങളില്‍ മുദരിസും ഖാദിയുമായി സേവനം അനുഷ്ഠിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍, സമസ്ത മുശാവറ അംഗം എം.ടി. അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ മുഹമ്മദ് മുസ്ലിയാരുടെ ശിഷ്യരില്‍ പ്രധാനികളാണ്. 1995 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും 2012-16 കാലയളവില്‍ സമസ്ത വൈസ് പ്രസിഡന്‍റുമായിരുന്നു. മദ്റസ മാനേജ്മെന്‍റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ്, സമസ്ത ഫത്വ കമ്മിറ്റി അംഗം, സമസ്ത പാഠപുസ്തക സമിതി അംഗം, സമസ്ത പാലക്കാട് ജില്ല വൈസ് പ്രസിഡന്‍റ്, മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്‍റ്, നാട്ടുകല്‍ എന്‍.ഐ.സി ജനറല്‍ സെക്രട്ടറി, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് വര്‍ക്കിങ് പ്രസിഡന്‍റ് എന്നീ പദവികള്‍ക്ക് പുറമെ ദീര്‍ഘകാലമായി കുമരംപുത്തൂര്‍ മഹല്ല് കമ്മിറ്റി പ്രസിഡന്‍റാണ്.  

മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ആമ്പാടത്ത് പുന്നപ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പു മുസ്ലിയാരുടെയും പെരുമണ്ണില്‍ ആമിനയുടെയും മകനാണ്. ഭാര്യ: ആമ്പാടത്ത് ഫാത്തിമ. മക്കള്‍: അസ്മ, അബ്ദുറഹ്മാന്‍ ദാരിമി (തിരൂര്‍ പകര ജുമാമസ്ജിദ്), അബ്ദുല്‍റഹീം ഫൈസി (കൊപ്പം ജുമാമസ്ജിദ്), ഖദീജ, അബ്ദുല്‍ ജലീല്‍ ഫൈസി (അമ്മിനിക്കാട് ജുമാമസ്ജിദ്), ആമിന, അബ്ദുല്‍ വാജിദ് ഫൈസി (തൃശൂര്‍ കേച്ചേരി ജുമാമസ്ജിദ്), ആയിശ, അബ്ദുല്‍ ഫത്താഹ് ഫൈസി (അമ്മിനിക്കാട് പള്ളി), അബ്ദുല്‍ റാഫി ഫൈസി (ചേലേമ്പ്ര ജുമാമസ്ജിദ്), അബ്ദുല്‍ ബാസിത് ഫൈസി (പള്ളിക്കുന്ന് ദാറുല്‍ ഹുദ), ഉമ്മുസുലൈ, സൈനബ, അബ്ദുല്‍ നാഫി (വിദ്യാര്‍ഥി, പട്ടിക്കാട് ജാമിഅ നൂരിയ്യ). മരുമക്കള്‍: മുഹമ്മദാലി ഫൈസി കുമരംപുത്തൂര്‍, ഹംസ ഫൈസി അമ്പാഴക്കോട്, ഉണ്ണീന്‍കുട്ടി ഹാജി കുമരംപുത്തൂര്‍, അബ്ദുല്‍ മജീദ് റഹ്മാനി കൂട്ടില്‍, അബൂബക്കര്‍ ഫൈസി കൊമ്പംകല്ല്, ഷൗക്കത്തലി അന്‍വരി അമ്പാഴക്കോട്, മൈമൂന തിരൂര്‍ക്കാട്, മുനീറ ഒലിപ്പുഴ, നജീബ പനങ്ങാങ്ങര, ശമീമ തെയ്യോട്ടുചിറ, നസീറ മുണ്ടേക്കരാട്, സലീമ പാലക്കോട്, മാജിദ അരിപ്ര.

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AP Muhammed Musliyar
News Summary - samastha president AP Muhammed Musliyar deid
Next Story