Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഖുല്‍അ് ശ​രീ​അ​ത്ത്...

ഖുല്‍അ് ശ​രീ​അ​ത്ത് പ്ര​കാ​രം സാ​ധൂ​ക​രി​ക്ക​പ്പെ​ടു​ന്ന​ത​ല്ലെന്ന്​ മുശാവറ യോഗം; സമസ്​ത പുനഃപരിശോധന ഹരജി നല്‍കും

text_fields
bookmark_border
ഖുല്‍അ് ശ​രീ​അ​ത്ത് പ്ര​കാ​രം സാ​ധൂ​ക​രി​ക്ക​പ്പെ​ടു​ന്ന​ത​ല്ലെന്ന്​ മുശാവറ യോഗം; സമസ്​ത പുനഃപരിശോധന ഹരജി നല്‍കും
cancel

കോ​ഴി​ക്കോ​ട്: ഭ​ര്‍ത്താ​വി‍െൻറ പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ ഭാ​ര്യ ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട​ത്തു​ന്ന ഖു​ല്‍അ് മു​ഖേ​ന​യു​ള്ള വി​വാ​ഹ​മോ​ച​നം ശ​രീ​അ​ത്ത് പ്ര​കാ​രം സാ​ധൂ​ക​രി​ക്ക​പ്പെ​ടു​ന്ന​ത​ല്ലെ​ന്നും സാ​ധൂ​ക​രി​ക്ക​പ്പെ​ടു​ന്ന മാ​ര്‍ഗ​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണേ​ണ്ട​താ​ണെ​ന്നും കോ​ഴി​ക്കോ​ട് ചേ​ര്‍ന്ന സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഹൈ​കോ​ട​തി വി​ധി​യി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ല്‍കാ​നും തീ​രു​മാ​നി​ച്ചു.

വൈ​വാ​ഹി​ക ജീ​വി​ത​ത്തി​ല്‍ സ്ത്രീ​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ നി​യ​മ​ത്തി​‍െൻറ പ​രി​ധി​യി​ല്‍നി​ന്നു​കൊ​ണ്ട് ക​ക്ഷി​ക​ളു​ടെ പ​രാ​തി പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ​ത് ചെ​യ്യാ​നും അ​തി​നു​വേ​ണ്ടി ഒ​രു പ്ര​ത്യേ​ക സ​മി​തി​ക്ക് രൂ​പം ന​ല്‍കാ​നും തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്​​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

എം.​ടി. അ​ബ്​​ദു​ല്ല മു​സ്‌​ലി​യാ​ര്‍, ചേ​ല​ക്കാ​ട് മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ര്‍, യു.​എം അ​ബ്​​ദു​റ​ഹ്മാ​ന്‍ മു​സ്‌​ലി​യാ​ര്‍, പി.​പി. ഉ​മ്മ​ര്‍ മു​സ്‌​ലി​യാ​ര്‍ കൊ​യോ​ട്, കെ.​ടി ഹം​സ മു​സ്​​ലി​യാ​ര്‍, വി ​മൂ​സ​ക്കോ​യ മു​സ്​​ലി​യാ​ര്‍, നെ​ല്ലാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ര്‍, കെ.​പി.​സി ത​ങ്ങ​ള്‍ വ​ല്ല​പ്പു​ഴ, കെ. ​ഹൈ​ദ​ര്‍ ഫൈ​സി പ​ന​ങ്ങാ​ങ്ങ​ര, ഡോ. ​ബ​ഹാ​ഉ​ദ്ദീ​ന്‍ മു​ഹ​മ്മ​ദ് ന​ദ്‌​വി കൂ​രി​യാ​ട്, പി.​കെ. മൂ​സ​ക്കു​ട്ടി ഹ​സ്‌​റ​ത്ത്്, എ.​വി. അ​ബ്​​ദു​റ​ഹ്മാ​ന്‍ മു​സ്‌​ലി​യാ​ര്‍, ടി.​എ​സ് ഇ​ബ്രാ​ഹിം കു​ട്ടി മു​സ്‌​ലി​യാ​ര്‍, വാ​ക്കോ​ട് മൊ​യ്തീ​ന്‍ കു​ട്ടി ഫൈ​സി, എം.​പി മു​സ്ത​ഫ​ല്‍ ഫൈ​സി, ആ​ദ്യ​ശ്ശേ​രി ഹം​സ​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍, എം.​വി ഇ​സ്മാ​യി​ല്‍ മു​സ്‌​ലി​യാ​ര്‍, കാ​ടേ​രി മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ര്‍, മാ​ഹി​ന്‍ മു​സ്‌​ലി​യാ​ര്‍ തൊ​ട്ടി, കെ.​കെ.​പി അ​ബ്​​ദു​ല്ല മു​സ്‌​ലി​യാ​ര്‍, വി.​കെ. അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ മു​സ്‌​ലി​യാ​ര്‍ ബം​ബ്രാ​ണ എ​ന്നി​വ​ര്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthaSamastha Kerala Jamiyyathul UlamaQul
News Summary - Samastha mushavara says Qul not valid according to Shari'ah
Next Story