Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി ലഘുലേഖ...

ബി.ജെ.പി ലഘുലേഖ സ്വീകരിച്ച്​ ഫോ​ട്ടോക്ക്​ പോസ്​ ചെയ്​തത്​ വിവാദമായി; നാസർ ഫൈസിയെ സമസ്ത സസ്പെൻഡ്​ ചെയ്​തു

text_fields
bookmark_border
Nasar Faisy Koodathai
cancel
camera_alt??.??.?? ?????????? ?????? ???? ???? ????????? ?????? ???????????????

കോഴിക്കോട്​: പൗരത്വ ഭേദഗതി നിയമത്തിന്​ അനുകൂലമായി ബി.ജെ.പി നടത്തുന്ന ഗൃഹസമ്പർക്ക കാമ്പയി​നിൽ ബി.ജെ.പി നേതാക ്കളോടൊപ്പം ഫോ​ട്ടോയെടുക്കാൻ നിന്നു കൊടുത്തതിന്​ നാസർ ഫൈസി കൂടത്തായിക്കെതിരെ സമസ്​തയുടെ​ സസ്​പെൻഷൻ നടപ ടി. സുന്നി യുവജന സംഘം സംസ്​ഥാന സെക്രട്ടറിയും സമസ്​തയുടെ ഖത്തീബുമാരുടെ സംഘടനാ നേതാവുമായ നാസർ ഫൈസിയെ സംഘടനാ വിര ുദ്ധ പ്രവർത്തനം നടത്തിയതായി ബോധ്യപ്പെട്ടതിനാൽ സമസ്​തയുടെ പോഷക സംഘടനകളിലെ ഔദ്യോഗിക ഭാരവാഹിത്വങ്ങളിൽനിന് ന്​ സസ്​പെൻഡ്​ ചെയ്​തതായി നേതൃത്വം അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിന്​​ അനുകൂലമായി ബി.ജെ.പി നടത്തുന്ന പ്രചാരണത്തി​​െൻറ ഭാഗമായി നാസർ ഫൈസിയുടെ വീട്ടിലും ജില്ല പ്രസിഡൻറി​​െൻറ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കളെത്തിയിരുന്നു. ഇവരിൽനിന്ന്​ ലഘുലേഖ സ്വീകരിക്കുന്നത്​ ഫോ​ട്ടോയെടുക്കാൻ ഇദ്ദേഹം പോസ്​ ചെയ്യുകയും ചെയ്​തു. ഈ ചിത്രം ബി.ജെ.പി നേതൃത്വം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ്​ ഫൈസിക്ക്​ വിനയായത്​.
സമൂഹമാധ്യമങ്ങളിൽ ഫോ​ട്ടോ പ്രചരിച്ചതോടെ സമസ്​ത നേതാക്കൾ ഇതിനെതിരെ രംഗത്തു​ വന്നു. കോഴിക്കോട്​ ഖാദിയും സുന്നി യുവജന സംഘം സംസ്​ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ്​ ജമലുല്ലൈലി തങ്ങളാണ്​ ആദ്യം രംഗത്തെത്തിയത്​. ചെയ്​തത്​ വലിയ തെറ്റാണെന്നും എത്ര വലിയ ആളായാലും തിരുത്തുക തന്നെ വേണമെന്നും അ​ദ്ദേഹം ഫേസ്​ബുക്കിലൂടെ പ്രതികരിച്ചു.

സമസ്​തയുടെ വിദ്യാർഥി വിഭാഗമായ എസ്​.കെ.എസ്​.എസ്​.എഫ്​ സംസ്​ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരും നടപടിയെ കട​ുത്ത രീതിയിൽ വിമർശിച്ചു. ഫാഷിസത്തിനെതിരായി സന്ധിയില്ലാ പോരാട്ടത്തിൽ യോജിച്ച്​ നീങ്ങേണ്ട ഈ ഘട്ടത്തിൽ ആതിഥ്യ മര്യാദക്ക്​ പ്രസക്തിയില്ലെന്ന്​ അദ്ദേഹം ഓർമിപ്പിച്ചു. പി.ഡി.പി നേതാവ്​ അബ്​ദുന്നാസിർ മഅ്​ദനിയും നടപടിക്കെതിരെ രംഗത്തു​ വന്നു. സഹോദര സമുദായത്തിലെ പെൺകുട്ടികൾ ഡൽഹിയിൽ കാണിച്ച ആർജവത്തി​​െൻറ ഒരംശമെങ്കിലും നിങ്ങളിൽനിന്ന്​ പ്രതീക്ഷിക്കുന്നുവെന്നാണ്​ മഅ്​ദനി ഫേസ്​ബുക്കിൽ കുറിച്ചത്​.നാസർ ഫൈസിയുടെ നടപടി സംഘടനക്കകത്തും പുറത്തും വിവാദമായതോടെയാണ്​ സമസ്​ത നേതൃത്വം സസ്​പെൻഷൻ നടപടി സ്വീകരിച്ചത്​.


പ്രസ്​ഥാനത്തോടും മതേതര വിശ്വാസികളോടും മാപ്പ്​ - നാസർ ​ൈഫസി
പൗരത്വ ഭേദഗതി നിയമത്തെ പ്രകീർത്തിക്കുന്ന ബി.ജെ.പി ലഘുലേഖ സ്വീകരിച്ച്​ ഫോ​ട്ടോക്ക്​ പോസ്​ ചെയ്​തത്​ തെറ്റായിപ്പോയെന്നും തനിക്ക്​ ജാഗ്രതക്കുറവ്​ സംഭവിച്ചിട്ടുണ്ടെന്നും നാസർ ഫൈസി കൂടത്തായി പ്രസ്​താവിച്ചു. നടപടിയിൽ നിർവ്യാജം മാപ്പ്​ ചോദിക്കുന്നതായും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്​റ്റിൽ വ്യക്​തമാക്കി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്​ സംസാരിക്കാൻ ബി.ജെ.പി നേതാക്കൾ വീട്ടിൽ വന്നിരുന്നു. എൻ.ആർ.സിയോടുള്ള പ്രതിഷേധം അവരെ അറിയിച്ചു. മടങ്ങ​ിപ്പോകു​േമ്പാൾ തനിക്ക്​ ലഘുലേഖ നൽകി. അത്​ വാങ്ങുന്നത്​ ഫോ​ട്ടോയെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ നിരസിക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ തനിക്ക്​ ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്​. എന്നിൽനിന്നുണ്ടായ​ വലിയ അപരാധത്തിൽ മതേതര ഇന്ത്യയോടും എ​​െൻറ സംഘടനാ ​ സുഹൃത്തുക്കളോടും പ്രവർത്തകരോടും നിർവ്യാജം മാപ്പ്​ ചോദിക്കുന്നുവെന്നും ഫൈസിയുടെ ഫേസ്​ബുക്ക്​ പോസ്​റ്റിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newssamastha leadersCitizenship Amendment ActNasar Faisy Koodathaibjp
News Summary - Samastha Leaders Nasar Faisy Koodathai Suspended -Kerala News
Next Story