സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsസമസ്ത നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തുന്നു
തിരുവനന്തപുരം: സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രതിനിധി സംഘം സര്‍ക്കാറിന് വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമര്‍പ്പിച്ചിരുന്നു. നിവേദനത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ സംബന്ധിച്ചും സമകാലിക സാഹചര്യങ്ങള്‍ സംബന്ധിച്ചുമാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പി.പി. ഉമര്‍ മുസ്ലിയാര് കൊയ്യോട്, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ബി.കെ. അബ്ദുല്‍ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ, പി.എം. അബ്ദുല്‍സലാം ബാഖവി വടക്കേക്കാട്, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സുപ്രഭാതം റസിഡന്റ് എഡിറ്റര്‍ സത്താര്‍ പന്തലൂര്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.

