Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമസ്ത മുശാവറ അംഗം ഒ.ടി. മൂസ മുസ്​ലിയാർ അന്തരിച്ചു

text_fields
bookmark_border
സമസ്ത മുശാവറ അംഗം ഒ.ടി. മൂസ മുസ്​ലിയാർ അന്തരിച്ചു
cancel

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം ഒ.ടി. മൂസ മുസ്​ലിയാർ മുടിക്കോട് (74) അന്തരിച്ചു. സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്‍റാണ്. നേരത്തെ ജനറൽ സെക്രട്ടറിയും ജില്ല മുശാവറ അംഗവുമായിരുന്നു. 2018 മുതൽ കേന്ദ്ര മുശാവറയിൽ അംഗമാണ്. മുടിക്കോട് മഹല്ല് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ പദവികളിൽ സേവനം ചെയ്തു.

പാണ്ടിക്കാട് ഹിമായ്യത്തു സുന്നിയ്യ, ദാറുൽ ഇർഫാൻ കോളജ്, അൽ ഫാറൂഖ് ശരീഅത്ത് കോളജ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ്.

പാണ്ടിക്കാടിനടുത്ത് പന്തല്ലൂർ മുടിക്കോട് സ്വദേശിയായ മൂസ മുസ്​ലിയാർ ദീർഘകാലമായി ദർസ് രംഗത്ത് സജീവമാണ്. മലപ്പുറം ജില്ലയിൽ സമസ്തയുടെ നേതൃനിരയിലെ മികച്ച സംഘാടകൻ കൂടിയായ ഇദ്ദേഹത്തിന് നിരവധി ശിഷ്യൻമാരുണ്ട്.

ഇന്നലെ പുലർച്ചെ രണ്ടോടെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ജനാസ നമസ്കാരം വീട്ടിൽ വെച്ച് തവണകളായി നടന്നു വരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് മൂന്നിന് മുടിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story