ഭീകരവാദത്തിനെതിരെ ഒന്നിക്കുക -സമസ്ത മതവിദ്യാഭ്യാസ ബോര്‍ഡ്
text_fieldsതേഞ്ഞിപ്പലം: ഭീകരവാദത്തിനെതിരെ രാജ്യം ഒന്നിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിർവാഹക സമിതി യോഗം. പാകിസ്താന് നടത്തുന്ന ആക്രമണത്തില്‍ യോഗം പ്രതിഷേധിച്ചു.
ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി കാമ്പയിന് നടത്താന്‍ യോഗത്തിൽ തീരുമാനിച്ചു. ജൂണ്‍ 18ന് രാവിലെ 7.30ന് സമസ്തയുടെ മുഴുവന്‍ മദ്റസകളിലും സ്പെഷല്‍ അസംബ്ലി ചേര്‍ന്ന് പ്രതിജ്ഞയെടുക്കും. 10 ലക്ഷം വിദ്യാർഥികളുടെ ഒപ്പുശേഖരണവും അന്ന് നടക്കും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന് ഭീമഹരജി നല്‍കാനും തീരുമാനിച്ചു. പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

