Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ​മ​സ്ത...

സ​മ​സ്ത നൂ​റാം​വാ​ര്‍ഷി​ക സമാപനം: പ്രൗഢമായി ഗ്ലോബല്‍ ഉലമ സമ്മിറ്റ്

text_fields
bookmark_border
സ​മ​സ്ത നൂ​റാം​വാ​ര്‍ഷി​ക സമാപനം: പ്രൗഢമായി ഗ്ലോബല്‍ ഉലമ സമ്മിറ്റ്
cancel

കു​ണി​യ (കാ​സ​ർ​കോ​ട്): സ​മ​സ്ത നൂ​റാം​വാ​ര്‍ഷി​ക അ​ന്താ​രാ​ഷ്ട്ര മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് സാ​ക്ഷി​ക​ളാ​വാ​ൻ ക​ട​ൽ ക​ട​​ന്ന്​ അ​നേ​കം പേ​ർ. സ​മാ​പ​ന ദി​വ​സ​ത്തി​ലെ ഗ്ലോ​ബ​ല്‍ ഉ​ല​മ സ​മ്മി​റ്റി​ൽ ഇം​ഗ്ല​ണ്ട്, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ര്‍, ഒ​മാ​ന്‍, യു.​എ.​ഇ, ബ​ഹ്റൈ​ന്‍, ഇ​റാ​ഖ്, ഈ​ജി​പ്ത്, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നാ​ണ് പ​ണ്ഡി​ത​രെ​ത്തി​യ​ത്.

കൈ​റോ വേ​ള്‍ഡ് ഇ​സ്‍ലാ​മി​ക് യൂ​നി​വേ​ഴ്സി​റ്റീ​സ് ലീ​ഗ് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​സാ​മി മു​ഹ​മ്മ​ദ് റ​ബീ​അ് ശ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്ത പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി. അ​ബ്ദു​റ​ഹ്മാ​ന്‍ മു​സ്‍ലി​യാ​ര്‍, പി.​കെ. ഹം​സ​ക്കു​ട്ടി മു​സ് ലി​യാ​ര്‍ ആ​ദൃ​ശ്ശേ​രി, ചീ​ക്കോ​ന്ന് ബ​ഷീ​ര്‍ അ​ബ്ദു​ല്ല ഫൈ​സി, ഡോ. ​സ്വ​ലാ​ഹ് ബി​ന്‍ അ​ലി അ​ബ്ദു​റ​ഹ്മാ​ന്‍ ബ​ഹ്റൈ​ന്‍, ഡോ. ​വ​ലീ​ദ് അ​ബ്ദു​ല്‍ മു​ന്‍ഇം അ​ല്‍ സ​ഈ​ദ് കൈ​റോ, ഡോ. ​ഇ​മാ​ദ് മു​ഹ​മ്മ​ദ് ഈ​സ് അ​ല്‍ അ​സ്ഹ​ര്‍, ഡോ. ​മു​ഹ​മ്മ​ദ് സ​അ​ദ് അ​ല്‍ ഹ​ദ്ദാ​ദ് ഈ​ജി​പ്ത്, ശൈ​ഖ് മു​അ​ത​സ് മു​ഹ​മ്മ​ദ് അ​ല്‍ദൂ​രി ഇ​റാ​ഖ്, ഡോ. ​സ​യ്യി​ദ് മൂ​സ​ല്‍ ഖാ​ളിം മ​ലേ​ഷ്യ, മു​ഫ്തി ഖ​ലീ​ല്‍ അ​ഹ്മ​ദ് ജാ​മി​അ നി​സാ​മി​യ്യ, മു​ഫ്തി സ​ല്‍മാ​ന്‍ അ​സ്ഹ​രി മും​ബൈ, ഹാ​ഫി​ള് മു​ഹ​മ്മ​ദ് ഖാ​ലി​ദ് അ​ലി ഖാ​ദി​രി, സ​യ്യി​ദ് വ​ഹീ​ദ് അ​ലി നി​സാ​മി ഹൈ​ദ​രാ​ബാ​ദ്, ഹാ​ഫി​ള് പി.​എ. ഖാ​ജാ മു​ഈ​നു​ദ്ദീ​ന്‍ ഫാ​സി​ല്‍ ബാ​ഖ​വി ത​മി​ഴ്നാ​ട്, സു​ലൈ​മാ​ന്‍ ഫൈ​സി ചു​ങ്ക​ത്ത​റ, കെ.​സി. മു​ഹ​മ്മ​ദ് ബാ​ഖ​വി, ളി​യാ​ഉ​ദ്ദീ​ന്‍ ഫൈ​സി മേ​ല്‍മു​റി, അ​ബ്ദു​ല്ല അ​ല്‍ഖാ​സി​മി കൊ​ള​പ്പു​റം, സ​യ്യി​ദ് മു​ഈ​നു​ദ്ദീ​ന്‍ ജി​ഫ്രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പി.​എം. അ​ബ്ദു​സ്സ​ലാം ബാ​ഖ​വി സ്വാ​ഗ​ത​വും ഡോ. ​സി.​കെ. അ​ബ്ദു​റ​ഹ്മാ​ന്‍ ഫൈ​സി ന​ന്ദി​യും പ​റ​ഞ്ഞു.

പ്രശ്നങ്ങൾ ചർച്ച ചെയ്ത് പ്രവാസി സംഗമം

കു​ണി​യ (കാ​സ​ർ​കോ​ട്): സ​മ​സ്ത നൂ​റാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​വാ​സി സം​ഗ​മം പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തി​ന്റെ നേ​ര്‍ക്കാ​ഴ്ച​യാ​യി. പ്ര​വാ​സ ലോ​ക​ത്തെ തൊ​ഴി​ല്‍ പ്ര​ശ്‌​നം, നി​യ​മ​ങ്ങ​ള്‍, കു​ടും​ബ​ത്തി​ന്റെ ഭ​ദ്ര​ത, ബി​സി​ന​സ്, ഓ​ഹ​രി വി​പ​ണി, സ​മ​സ്ത​യു​ടെ സം​ഘ​ട​ന സം​വി​ധാ​നം തു​ട​ങ്ങി​യ​വ ച​ര്‍ച്ച​യാ​യി.

സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വും പ്ര​വാ​സി സെ​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ഡോ. ​പി.​കെ. ഹം​സ​ക്കു​ട്ടി ബാ​ഖ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ല്‍ എ​സ്.​ഐ.​സി പ്ര​സി​ഡ​ന്റും കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വു​മാ​യ അ​ബ്ദു​ല്‍ സ​ലാം ബാ​ഖ​വി പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൂ​ക്കോ​യ ത​ങ്ങ​ള്‍ ബാ ​അ​ല​വി പ്രാ​ര്‍ഥ​ന ന​ട​ത്തി. അ​ബൂ​ബ​ക്ക​ര്‍ അ​ല്‍ ഖാ​സി​മി ഖ​ത്ത​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഉ​ബൈ​ദു​ല്ല ത​ങ്ങ​ള്‍ മേ​ലാ​റ്റൂ​ര്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ശൗ​ക്ക​ത്ത​ലി മൗ​ല​വി, സ​ലീം ദാ​രി​മി ചെ​ര്‍ള, സ​ക്കീ​ര്‍ ഹു​സൈ​ന്‍ ത​ങ്ങ​ൾ അ​ന്‍വ​ര്‍ ഹാ​ജി മ​സ്‌​ക്ക​റ്റ്, റാ​ഫി ഹു​ദ​വി സൗ​ദി അ​റേ​ബ്യ, ഗ​ഫൂ​ര്‍ ഫൈ​സി ഒ​മാ​ന്‍, അ​ബ്ദു​ല്‍ വാ​ഹി​ദ് ബ​ഹ​റൈ​ന്‍, ഇ​സ്മാ​യി​ല്‍ ഹു​ദ​വി ല​ണ്ട​ന്‍, ഫാ​രി​സ് ത​ങ്ങ​ള്‍ ഈ​ജി​പ്​​ത്, ഇ​സ്ഹാ​ഖ് ഹു​ദ​വി തു​ര്‍ക്കി, അ​ബ്ദു​ല്‍ അ​സീ​സ് ആ​സ്‌​ട്രേ​ലി​യ, അ​ബ്ദു​ല്‍ ല​ത്തീ​ഫ് ഫൈ​സി ഒ​മാ​ന്‍, ഷ​ഫീ​ഖ് ഹു​ദ​വി ജ​ര്‍മ​നി, ഷം​സു​ദീ​ന്‍ ഫൈ​സി മ​ലേ​ഷ്യ, യു.​കെ. അ​ബ്ദു​ല്‍ ക​രീം, ഫൈ​സ​ല്‍ ഹു​ദ​വി ഖ​ത്ത​ര്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കെ.​എം.​കു​ട്ടി ഫൈ​സി അ​ച്ചൂ​ര്‍ സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍കി. വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി ബ​ഹ്‌​റൈ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samasthasamastha conference
News Summary - samastha conference global summit
Next Story