Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമസ്ത വിദ്യാഭ്യാസ...

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ്​ പി.കെ.പി അബ്​ദുസ്സലാം മുസ്‌ലിയാര്‍ അന്തരിച്ചു

text_fields
bookmark_border
pkp abdussalam musliyar
cancel
camera_alt

പി.കെ.പി അബ്​ദുസ്സലാം മുസ്‌ലിയാര്‍

കണ്ണൂര്‍: സമസ്ത കേന്ദ്ര വൈസ് പ്രസിഡന്‍റ്​ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റുമായ പി.കെ.പി അബ്​ദുസ്സലാം മുസ്‌ലിയാര്‍ (85) അന്തരിച്ചു. നിലവില്‍ സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റാണ്.

പ്രമുഖ പണ്ഡിതനും പ്രഗത്ഭ മുദരിസ്സുമായിരുന്ന ചെറുകുന്ന് തെക്കുമ്പാട് സി. കുഞ്ഞഹമ്മദ് മുസ്​ലിയാരുടെയും പാപ്പിനിശ്ശേരി പൂവ്വംകുളം നഫീസയുടെയും മകനായി 1935 ജൂലൈ ഒന്നിനായിരുന്നു ജനനം. ചെറുകുന്ന് തെക്കുമ്പാട് ഓത്തുപള്ളിയില്‍ വെച്ചാണ്​ പ്രാഥമിക മതപഠനവും സ്‌കൂള്‍ പഠനവും നേടിയത്. പിതാവിന്‍റെ നേതൃത്വത്തില്‍ തെക്കുമ്പാട്ടെ ദര്‍സ് പഠനത്തിനും ചേര്‍ന്നിരുന്നു.

മാടായി ബി.എം.എച്ച്.ഇ സ്‌കൂളില്‍നിന്ന് എലിമെന്‍ററി പാസായ ശേഷം, ഇ.കെ. അബൂബക്കര്‍ മുസ്​ലിയാര്‍ പ്രിന്‍സിപ്പലായിരിക്കെ 15ാം വയസ്സില്‍ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്​ലാം അറബിക് കോളജില്‍ ചേര്‍ന്നു. ഇവിടെനിന്ന്​ ഉറുദു ഭാഷയും സ്വായത്തമാക്കി.

1994 ജനുവരി എട്ടിന് സമസ്ത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗമായ അബ്​ദുസ്സലാം മുസ്​ലിയാര്‍ മേയ് 18ന്​ സമസ്ത കേന്ദ്രമുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതല്‍ 2013 വരെ വിദ്യാഭ്യാസ ബോര്‍ഡിന്‍റെ ജനറൽ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

ഭാര്യമാര്‍: കുഞ്ഞാമിന (വട്ടപ്പൊയില്‍), പരേതയായ എ.കെ. നഫീസ. മക്കള്‍: ഹന്നത്ത്, റഹ്​മത്ത്, എ.കെ. അബ്​ദുല്‍ബാഖി (സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി, ജാമിഅ അസ്അദിയ്യ വര്‍ക്കിങ് സെക്രട്ടറി, പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍), ജുവൈരിയ, ഖലീല്‍റഹ്മാന്‍ (ദുബൈ), പരേതനായ ഹബീബുല്ല.

മരുമക്കള്‍: ഇ.ടി. അബ്​ദുസ്സലാം (ദുബൈ), അബ്​ദുസ്സലാം (കുവൈത്ത്), സനീന, പി.ടി.പി ഷഫീഖ്, ഫര്‍ഹാന (തളിപ്പറമ്പ്). സഹോദരങ്ങള്‍: ശാഹുൽ ഹമീദ് ഹാജി, അബ്​ദുല്ലക്കുഞ്ഞി.


വിട പറഞ്ഞത് ദീർഘദർശിയായ പണ്ഡിതൻ

ക​ണ്ണൂ​ര്‍: വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ചു​വ​ടു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പ​ണ്ഡി​ത​നാ​ണ് വ്യാ​ഴാ​ഴ്ച അ​ന്ത​രി​ച്ച പി.​കെ.​പി. അ​ബ്​​ദു​സ്സ​ലാം മു​സ്‌​ലി​യാ​ര്‍. പാ​പ്പി​നി​ശ്ശേ​രി ജാ​മി​അ അ​സ്അ​ദി​യ്യ ഇ​സ്‌​ലാ​മി​യ്യ അ​റ​ബി​ക് കോ​ള​ജി​ന് 1992ല്‍ ​അ​ബ്​​ദു​സ്സ​ലാം മു​സ്‌​ലി​യാ​രാ​ണ്​ തു​ട​ക്ക​മി​ട്ട​ത്. അ​ത് ഈ ​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​െ​വ​പ്പാ​യി​രു​ന്നു. മ​ത, ഭൗ​തി​ക വി​ദ്യാ​ഭ്യാ​സം കോ​ർ​ത്തി​ണ​ക്കി എ​ന്ന​താ​ണ് ഈ ​സ്ഥാ​പ​ന​ത്തി​‍െൻറ സ​വി​ശേ​ഷ​ത. അ​സ്അ​ദി ബി​രു​ദ​ത്തി​നു പു​റ​മെ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സു​ക​ള​ട​ങ്ങി​യ ഭൗ​തി​ക​പ​ഠ​ന സൗ​ക​ര്യ​വും സ​മ​ന്വ​യി​പ്പി​ച്ചാ​ണ്​ കോ​ള​ജി​ലെ കോ​ഴ്‌​സു​ക​ള്‍ ത​യാ​റാ​ക്കി​യ​ത്. ഇ​തി​ന​കം 14 ബാ​ച്ചു​ക​ളി​ലാ​യി ഉ​സ്താ​ദി​‍െൻറ ആ​യി​ര​ക്ക​ണ​ക്കി​നു ശി​ഷ്യ​ഗ​ണ​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങി. ഉ​ത്ത​ര​മ​ല​ബാ​റി​ല്‍ അ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു​മെ​ന്ന​താ​കും പി.​കെ.​പി. അ​ബ്​​ദു​സ്സ​ലാം മു​സ്‌​ലി​യാ​രു​ടെ സം​ഭാ​വ​ന​യാ​യി എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടു​ക. പി​താ​വ് തെ​ക്കു​മ്പാ​ട് കു​ഞ്ഞ​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രി​ൽ​നി​ന്നു നേ​ടി​യെ​ടു​ത്ത അ​നു​ഭ​വ​സ​മ്പ​ത്താ​ണ് വ​ട​ക്കേ മ​ല​ബാ​റി​ലെ ആ​ദ്യ​ത്തെ മ​ത ഭൗ​തി​ക സ​മ​ന്വ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് നാ​യ​ക​നാ​കാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രാ​പ്ത​നാ​ക്കി​യ​ത്. ത​‍െൻറ കീ​ഴി​ല്‍ ദ​ര്‍സ് പ​ഠ​ന​ത്തി​നു ചേ​ര്‍ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു സ്‌​കൂ​ള്‍, കോ​ള​ജ് പ​ഠ​ന​ത്തി​നും അ​ദ്ദേ​ഹം പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ദ​ര്‍സ് സി​ല​ബ​സി​ല്‍ മ​ത​പ​ഠ​ന​ത്തി​നൊ​പ്പം ഭൗ​തി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍കി. അ​സ്അ​ദി​യ്യ കോ​ള​ജി​‍െൻറ സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും നി​ല​വി​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റും കോ​ള​ജ് പ്രി​ന്‍സി​പ്പ​ലു​മാ​ണ്​ അ​ബ്​​ദു​സ്സ​ലാം മു​സ്‌​ലി​യാ​ര്‍.

അനുശോചിച്ചു

ക​ണ്ണൂ​ർ: സ​മ​സ്ത കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റും സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് പ്ര​സി​ഡ​ൻ​റു​മാ​യ പി.​കെ.​പി. അ​ബ്​​ദു​സ്സ​ലാം മു​സ്‌​ലി​യാ​രു​ടെ നി​ര്യാ​ണ​ത്തി​ൽ എ​സ്.​ഡി.​പി.​ഐ ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.മ​ത വി​ദ്യാ​ഭ്യാ​സ വൈ​ജ്ഞാ​നി​ക രം​ഗ​ത്തെ ശ​ക്ത​മാ​യ നാ​യ​ക​ത്വ​ത്തി​െൻറ ക​ണ്ണി​യാ​ണ് പി.​കെ.​പി. അ​ബ്​​ദു​സ്സ​ലാം മു​സ്​​ലി​യാ​രു​ടെ വി​യോ​ഗ​ത്തോ​ടെ ന​ഷ്​​ട​മാ​യ​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി മേ​ഖ​ല നാ​സിം യു.​പി. സി​ദ്ദീ​ഖ് മാ​സ്​​റ്റ​ർ, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പി.​കെ. മു​ഹ​മ്മ​ദ് സാ​ജി​ദ് ന​ദ്​​വി, സെ​ക്ര​ട്ട​റി സി.​കെ.​എ. ജ​ബ്ബാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​പി. ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ പാ​പ്പി​നി​ശ്ശേ​രി​യി​ലെ​ത്തി അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

ക​ണ്ണൂ​ർ: സ​മ​സ്​​ത മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​കെ.​പി. അ​ബ്​​ദു​ൽ സ​ലാം മു​സ്​​ലി​യാ​രു​ടെ നി​ര്യാ​ണ​ത്തി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സാ​ദി​ഖ് ഉ​ളി​യി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സാ​ദി​ഖ് ഉ​ളി​യി​ലും ജി​ല്ല സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇം​ത്യാ​സും പ​രേ​ത​െൻറ വ​സ​തി സ​ന്ദ​ർ​ശി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samastha
News Summary - Samastha Board of Education President PKP Abdussalam Musliar has passed away
Next Story