Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമസ്ത നൂറാം വാർഷിക...

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം: പതാക ഉയർന്നു

text_fields
bookmark_border
samastha 807897
cancel
camera_alt

സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ നൂ​റാം വാ​ർ​ഷി​ക പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ന് ച​ട്ട​ഞ്ചാ​ലി​ൽ സ​യ്യി​ദ് ഇ​ബ്രാ​ഹി​മു​ൽ ബു​ഖാ​രി, പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി, എ.​പി. അ​ബ്ദു​ല്ല മു​സ്‌​ലി​യാ​ർ മാ​ണി​ക്കോ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തു​ന്നു

കാ​സ​ർ​കോ​ട്: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ നൂ​റാം വാ​ർ​ഷി​ക പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ന് ച​ട്ട​ഞ്ചാ​ൽ മാ​ലി​ക് ദീ​നാ​ർ ന​ഗ​രി​യി​ൽ പ​താ​ക ഉ​യ​ർ​ന്നു. കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് ഇ​ബ്രാ​ഹി​മു​ൽ ബു​ഖാ​രി, സ​മ​സ്ത സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി, എ.​പി. അ​ബ്ദു​ല്ല മു​സ്‌​ലി​യാ​ർ മാ​ണി​ക്കോ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​താ​ക ഉ​യ​ർ​ത്തി​യ​ത്.

സ​മ​സ്ത മു​ശാ​വ​റ അം​ഗ​ങ്ങ​ളാ​യ അ​ല​വി സ​ഖാ​ഫി കൊ​ള​ത്തൂ​ർ, മൊ​യ്തീ​ൻ​കു​ട്ടി ബാ​ഖ​വി പൊ​ന്മ​ള, മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി തൃ​ക്ക​രി​പ്പൂ​ർ, എ​ൻ. അ​ലി അ​ബ്ദു​ല്ല, മ​ജീ​ദ് ക​ക്കാ​ട്, സൈ​ത​ല​വി ചെ​ങ്ങ​ര, മു​സ്ത​ഫ മാ​സ്റ്റ​ർ കോ​ഡൂ​ർ, കെ.​പി. ഹു​സൈ​ൻ സ​അ​ദി, ബി.​എ​സ്. അ​ബ്ദു​ല്ല​ക്കു​ഞ്ഞി ഫൈ​സി, ഹാ​മി​ദ് ചൊ​വ്വ, യു.​സി. അ​ബ്ദു​ൽ മ​ജീ​ദ്, ഷാ​ഫി ബാ​അ​ല​വി ത​ങ്ങ​ൾ, പ​ള്ള​ങ്കോ​ട് അ​ബ്ദു​ൽ ഖാ​ദി​ർ മ​ദ​നി, മു​ഹ​മ്മ​ദ് പ​റ​വൂ​ർ, സ​യ്യി​ദ് ഹ​സ​നു​ൽ അ​ഹ്ദ​ൽ, അ​ശ്ര​ഫ് ത​ങ്ങ​ൾ ആ​ദൂ​ർ, സ​യ്യി​ദ് ജ​ലാ​ൽ ബു​ഖാ​രി മ​ള​ഹ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. സാം​സ്കാ​രി​ക സ​മ്മേ​ള​നം ക​ർ​ണാ​ട​ക സ്പീ​ക്ക​ർ യു.​ടി. ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ​സ്ത നൂ​റാം വാ​ർ​ഷി​ക​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ആ​രം​ഭി​ക്കും. സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ പ്ര​ഖ്യാ​പ​നം ന​ട​ത്തും. സ​മ​സ്ത പ്ര​സി​ഡ​ന്റ് ഇ. ​സു​ലൈ​മാ​ൻ മു​സ്‌​ലി​യാ​ർ, അ​ലി ബാ​ഫ​ഖി ത​ങ്ങ​ൾ, കെ.​എ​സ്. ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ കു​മ്പോ​ൽ, സ​യ്യി​ദ് ഇ​ബ്റാ​ഹീം ഖ​ലീ​ൽ അ​ൽ ബു​ഖാ​രി, ഫ​സ​ൽ കോ​യ​മ്മ ത​ങ്ങ​ൾ കു​റാ എ​ന്നി​വ​ർ സം​സാ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaSamastha Anniversary
News Summary - Samastha 100th Anniversary Proclamation Conference: Flag Raised
Next Story