‘സമസ്തയുടെ പ്രഭാവം പ്രവാചക പാരമ്പര്യത്തിന്റെ സാക്ഷ്യം’; നൂറാം വാര്‍ഷിക ക്യാമ്പിന് തുടക്കമായി
text_fieldsസമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ക്യാമ്പ് ഇറാഖ് ഗ്രാൻഡ് മുഫ്തി ഡോ. റാഫിഅ് ത്വാഹ രിഫാഈ ഉദ്ഘാടനം ചെയ്യുന്നു
കുണിയ: സമസ്തയുടെ പ്രഭാവം പ്രവാചക പാരമ്പര്യത്തിന്റെ സാക്ഷ്യമാണെന്ന് ഇറാഖ് ഗ്രാൻഡ് മുഫ്തി ഡോ. റാഫിഅ് ത്വാഹ രിഫാഈ. അന്താരാഷ്ട്ര മഹാസമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ത്രിദിന പ്രതിനിധി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പണ്ഡിതമുന്നേറ്റം ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ പിന്മുറക്കാര് തീര്‍ത്ത വൈജ്ഞാനികവിപ്ലവം അത്ഭുതാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ശൈഖ് മുഅ്തസ്സ് അദ്ദൂരി, എം.ടി. അബ്ദുല്ല മുസ്ലിയാര്, കെ. ഉമര്‍ ഫൈസി മുക്കം, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, ഹജ്ജ് മന്ത്രി റഹീം ഖാന്, പി.കെ. ഹംസക്കുട്ടി മുസ്ലിയാര്, ഡോ. അബ്ദുറഹ്മാന് ഫൈസി അരിപ്ര, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, എ.വി. അബ്ദുറഹ്മാന് മുസ്ലിയാര്, സാബിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ ഖാസിമി ബംബ്രാണ, ഒളവണ്ണ അബൂബക്കര്‍ ദാരിമി, അബ്ദുസ്സലാം ദാരിമി ആലമ്പാടി, ശരീഫ് ബാഖവി വേശാല, ഐ.ബി. ഉസ്മാന് ഫൈസി, പി. ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും അബൂബക്കര്‍ സാലൂദ് നിസാമി നന്ദിയും പറഞ്ഞു.
ആദര്‍ശം സെഷനില്‍ മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ആമുഖം പറഞ്ഞു. പി.എം. അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ശുഐബുല്‍ ഹൈതമി വാരാമ്പറ്റ എന്നിവർ വിഷയാവതരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

