ക്ഷണിച്ചിട്ടും സമസ്ത നേതാവ് സത്താർ പന്തല്ലൂർ മുഖ്യമന്ത്രിയുടെ പ്രഭാത സദസ്സിനെത്തിയില്ല
text_fieldsമലപ്പുറം: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിനെ മുഖ്യമന്ത്രിയുടെ പ്രഭാത സദസ്സിലേക്ക് ക്ഷണിച്ചെങ്കിലും വന്നില്ല. മലപ്പുറത്തെ പ്രഭാത സദസ്സിൽ മുഖ്യമന്ത്രിക്കൊപ്പം സ്റ്റേജിൽ ഇരിക്കുന്നവരുടെ പട്ടികയിൽ സത്താർ പന്തല്ലൂരിന്റെ പേരുമുണ്ടായിരുന്നു.
അദ്ദേഹം എത്തില്ലെന്ന് അറിയിച്ചില്ലെന്ന് സംഘാടകർ പറഞ്ഞു. സമസ്തയിൽ ഇടതുപക്ഷത്തെ അനുകൂലിക്കുന്ന വിഭാഗം നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ. സി.പി.എം അനുകൂല നിലപാട് സ്വീകരിക്കുന്നതിന്റെ പേരിൽ ഇടക്കാലത്ത് സമസ്തയിലുണ്ടായ വിവാദത്തിൽ സത്താർ പന്തല്ലൂരിന്റെ നിലപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. എ.പി വിഭാഗം നേതാവ് ഖലീലുൽ ബുഖാരി സദസ്സിൽ പങ്കെടുത്തു. മുസ്‍ലീം ലീഗ് നേതാവായിരുന്ന ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്തീൻ കുരിക്കൾ ക്ഷണിതാവായെത്തി.
മുസ്‍ലീം ലീഗ് അംഗമാണ് മൊയ്തീൻ കുരിക്കൾ. താൻ പങ്കെടുത്തതിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ ദിവസം പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകനും കോൺഗ്രസിലെയും മുസ്‍ലീം ലീഗിലെയും ചില പ്രാദേശിക നേതാക്കളും തിരൂരിൽ നടന്ന പ്രഭാത സദസ്സിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

