സമസ്ത കേരള ജംഇയ്യത്തുൽ ഉലമ: സുലൈമാൻ മുസ്ലിയാർ പ്രസിഡൻറ്, കാന്തപുരം ജന. സെക്രട്ടറി
text_fieldsകാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ, ഇ. സുലൈമാൻ മുസ്ലിയാർ
കോഴിക്കോട്: ഇ. സുലൈമാൻ മുസ്ലിയാർ പ്രസിഡൻറും കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ജനറൽ സെക്രട്ടറിയും പി.ടി. കുഞ്ഞമ്മു മുസ്ലിയാർ കോട്ടൂർ ട്രഷററുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 2020-23 സംഘടനാ വർഷത്തേക്കുള്ള ഭാരവാഹികളേയും മുശാവറാംഗങ്ങളേയും തെരെഞ്ഞെടുത്തു. കാരന്തൂർ മർകസിൽ പണ്ഡിത സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന ജനറൽ ബോഡിയാണ് ഇവരെ തെരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ:. അലി ബാഫഖി കൊയിലാണ്ടി, എം. അലികുഞ്ഞി മുസ്ലിയാർ ഷിറിയ, പി.എ ഹൈദ്രോസ് മുസ്ലിയാർ കൊല്ലം (വൈസ് പ്രസിഡൻറുമാർ) പി. അബ്ദൽ ഖാദിർ മുസ്ലിയാർ പൊന്മള, എ.പി മുഹമ്മദ് മുസ്ലിയാർ കാന്തപുരം, അബ്ദുറഹ്മാൻ സഖാഫി പേരോട് (സെക്രട്ടറിമാർ).

