'സമസ്തയുടെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളുടേയും സഹായം ആവശ്യം, ഭിന്നിപ്പിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയല്ല സമസ്ത'
text_fieldsഫയൽ ഫോട്ടോ
മലപ്പുറം: സമസ്തയുടെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളുടേയും രാഷ്ട്രീയക്കാരുടേയും സഹായം ആവശ്യമാണെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഭരണത്തിൽ ഇരിക്കുന്നവരുടേയും ഭരണമില്ലാത്തവരുടേയും സഹായം സമസ്തക്ക് ആവശ്യമാണ്. സമസ്ത ഭിന്നിപ്പിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കോട്ടക്കലിൽ എസ്.കെ.എസ്.എസ്.എഫ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.
രാഷ്ട്രീയക്കാരുടെ സഹായം സംഘടനക്ക് ആവശ്യമാണ്. ഓരോ കാലഘട്ടത്തിലും ഭരണത്തിലുള്ളവരുടെ സഹായം വേണം. ഭരണത്തിലില്ലാത്തവരുടെ സഹായവും വേണം. പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകാൻ എല്ലാവരുടെയും സഹായം ഉണ്ടാകണം. അനൈക്യം ഉണ്ടാവാൻ പാടില്ല. വിട്ടുവീഴ്ചയ്ക്ക് എല്ലാവരും തയാറാവണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

