Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ​മ​സ്ത നൂ​റാം...

സ​മ​സ്ത നൂ​റാം വാർഷികാഘോ​ഷ​ത്തിന് തു​ട​ക്കം

text_fields
bookmark_border
സ​മ​സ്ത നൂ​റാം വാർഷികാഘോ​ഷ​ത്തിന് തു​ട​ക്കം
cancel
camera_alt

ബം​ഗ​ളു​രു​വി​ൽ ന​ട​ന്ന സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ നൂ​റാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ

സ്പീ​ക്ക​ർ യൂ.​ടി. ഖാ​ദ​ർ സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: 2026 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ നൂ​റാം വാ​ർ​ഷി​ക​ത്തി​ന്‍റെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ബം​ഗ​ളൂ​രു​വി​ൽ പ്രൗ​ഢ തു​ട​ക്കം. ഞാ​യ​റാ​ഴ്ച ബം​ഗ​ളൂ​രു പാ​ല​സ് മൈ​താ​ന​ത്ത് ച​ട​ങ്ങ് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ​സ്ത പ്ര​സി​ഡ​ന്‍റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​മ​സ്ത​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ വ്യാ​പി​പ്പി​ക്കും, അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കും, ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം സ്ഥാ​പി​ക്കും, കൂ​ടു​ത​ൽ മേ​ഖ​ല​യി​ലേ​ക്ക് വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കും, പു​തി​യ പ്ര​ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കും തു​ട​ങ്ങി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ അ​ദ്ദേ​ഹം ന​ട​ത്തി.

രാ​വി​ലെ 10ന് ​സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​റും കോ​ഴി​ക്കോ​ട് ഖാ​ദി​യു​മാ​യ മു​ഹ​മ്മ​ദ് കോ​യ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. കേ​ര​ള​ത്തി​ന് പു​റ​ത്ത് സ​മ​സ്ത​യു​ടെ ആ​ദ്യ​മു​ശാ​വ​റ യോ​ഗം ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്നു. പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വും ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ വി.​കെ. അ​ബ്ദു​ല്‍ ഖാ​ദ​ര്‍ മു​സ്‍ലി​യാ​ര്‍ ബം​ബ്രാ​ണ ആ​മു​ഖ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എ​സ്.​വൈ.​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സാ​ദി​ഖ​ലി ത​ങ്ങ​ള്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ക​ര്‍ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. ക​ര്‍ണാ​ട​ക​യി​ൽ 2500 വി​ഖാ​യ വ​ള​ന്റി​യ​ര്‍മാ​രു​ടെ സ​മ​ര്‍പ്പ​ണം ശി​വ​കു​മാ​ര്‍ നി​ർ​വ​ഹി​ച്ചു.

ക​ര്‍ണാ​ട​ക സ്പീ​ക്ക​ര്‍ യു.​ടി. ഖാ​ദ​ര്‍, ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര, മ​ന്ത്രി​മാ​രാ​യ രാ​മ​ലിം​ഗ റെ​ഡ്ഡി, ദി​നേ​ശ് ഗു​ണ്ടു​റാ​വു, ഭൈ​ര​തി സു​രേ​ഷ്, കെ.​ജെ. ജോ​ര്‍ജ്, ചീ​ഫ് വി​പ്പ് സ​ലീം മു​ഹ​മ്മ​ദ്, മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ല്‍.​എ, എ​ന്‍.​എ. ഹാ​രി​സ് എം.​എ​ല്‍.​എ, മു​ഖ്യ​മ​ന്ത്രി​യു​ടെ പെ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി ന​സീ​ര്‍ അ​ഹ്മ​ദ്, റി​സ്‍വാ​ന്‍ അ​ര്‍ഷ​ദ് എം.​എ​ല്‍.​എ, ബി.​എം. ഫാ​റൂ​ഖ് എം.​എ​ൽ.​സി, പൊ​ന്ന​ണ്ണ എം.​എ​ൽ.​എ, ഡോ. ​മ​ന്ദ​ർ​ഗൗ​ഡ എം.​എ​ൽ.​എ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ട്ര​ഷ​റ​ര്‍ പി.​പി. ഉ​മ്മ​ര്‍ മു​സ്‍ലി​യാ​ര്‍ കൊ​യ്യോ​ട് പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. കേ​ന്ദ്ര മു​ശാ​വ​റ നേ​താ​ക്ക​ളാ​യ കോ​ട്ടു​മ​ല എം.​കെ. മൊ​യ്തീ​ന്‍ കു​ട്ടി മു​സ്‍ലി​യാ​ര്‍, എം.​പി കു​ഞ്ഞ​ഹ​മ്മ​ദ് മു​സ്‍ലി​യാ​ര്‍ നെ​ല്ലാ​യ, പി.​കെ. മൂ​സ​ക്കു​ട്ടി ഹ​സ്ര​ത്ത്, കെ. ​ഉ​മ​ര്‍ ഫൈ​സി മു​ക്കം തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു.

സ​മ​സ്ത മ​ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് ജ​ന. സെ​ക്ര​ട്ട​റി എം.​ടി. അ​ബ്ദു​ല്ല മു​സ്‍ലി​യാ​ര്‍ സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി വ​ർ​ക്കി​ങ് ക​ൺ​വീ​ന​ർ പി.​എം. അ​ബ്ദു​ല്ല​ത്തീ​ഫ് ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamastaBangalore conference
News Summary - Samasta 100th anniversary celebration started
Next Story