സമാജ് വാദി പാര്‍ട്ടി കേരളം, എന്‍.സി.പിയില്‍ ലയിക്കുന്നുവെന്ന് നേതാക്കൾ
text_fieldsകൊച്ചി: സമാജ് വാദി പാര്‍ട്ടി (എസ്.പി) കേരള ഘടകം, എന്‍.സി.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സമാജ് വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സജി പോത്തന്, സമാജ് വാദി പാര്‍ട്ടി മസ്ദൂര്‍ സഭ ദേശീയ ജനറല്‍ സെക്രട്ടറി പന്തളം മോഹന്‍ദാസ്, സംസ്ഥാന, ജില്ലാ ഭാരവാഹികളും അണികളും ഉള്‍പ്പെടെ ആയിരത്തോളം പ്രവര്‍ത്തകരാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി എന്‍.സി.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
ലയന സമ്മേളനം 12ന് കോട്ടയത്ത് നടക്കുമെന്ന് ഭാരവാഹികള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ മറ്റു ചില പാര്‍ട്ടികള്‍ കൂടി എന്‍.സി.പിയില്‍ ലയിക്കുമെന്നും കേരളത്തില്‍ വിവിധ ഘടകങ്ങളായി നില കൊള്ളുന്ന എന്‍.സി.പി നിയമ സഭ തെരഞ്ഞെടുപ്പില്‍ ഒന്നാകുമെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് എന്‍.എ. മുഹമ്മദ് കുട്ടി പറഞ്ഞു.
കേരളത്തില്‍ സ്വതന്ത്ര നിലപാടില്‍ പ്രവര്‍ത്തിക്കുന്ന എന്‍.സി.പി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രാദേശിക കൂട്ടുകെട്ടുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സംസ്ഥാനത്ത് വിജയസാധ്യതയുള്ള 360 സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്നും എൻ.എ. മുഹമ്മദ് കുട്ടി പറഞ്ഞു.
എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ. മുഹമ്മദ് കുട്ടി, ദേശീയ കമ്മിറ്റി അംഗം കെ.എ. ജബ്ബാര്‍, സംഘടനാ സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ മോഹന്‍ ദാസ്, സമാജ് വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സജി പോത്തന്, സമാജ് വാദി പാര്‍ട്ടി മസ്ദൂര്‍ സഭ ദേശീയ ജനറല്‍ സെക്രട്ടറി പന്തളം മോഹന്‍ദാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

