20 കഥകളുമായി പൊലീസ് സേനയുടെ സ്വന്തം സമാഹാരം 'സല്യൂട്ട്'
text_fieldsപെരിന്തൽമണ്ണ: കാക്കിയണിഞ്ഞവരുടെ അനുഭവങ്ങളും ഭാവുകത്വവും ഇഴചേർത്ത് 20 പൊലീസുകാരുടെ 20 ചെറുകഥകൾ ഉൾപ്പെടുത്തിയ കഥാസമാഹാരം പുറത്തിറങ്ങുന്നു.
സിവിൽ പൊലീസുകാർ മുതൽ എ.ഡി.ജി.പി ബി. സന്ധ്യ വരെയുള്ളവരുടെ കഥകളാണ് 'സല്യൂട്ട്' എന്ന പേരിൽ പുറത്തിറങ്ങുന്ന സമാഹാരത്തിലുള്ളത്. എഴുത്തും സാഹിത്യ പരിചയവുമുള്ള പൊലീസുകാരിൽ നിന്ന് കഥകൾ ക്ഷണിച്ചതോടെ 56 കഥകൾ ലഭിച്ചു.
ജി.വി. ബുക്സിെൻറ എഡിറ്റോറിയൽ ബോർഡ് ഇതിലെ 28 കഥകൾ തിരഞ്ഞെടുത്തു. ഇതിൽ നിന്ന് എ.ഡി.ജി.പി ബി. സന്ധ്യ 19 കഥകൾ തിരഞ്ഞെടുത്ത് അവരുടെ ഒരു കഥ കൂടി ഉൾപ്പെടുത്തി 20 കഥകളുടെ സമാഹാരമാണ് പുറത്തിറങ്ങുന്നത്. സന്ധ്യ നിലവിൽ പൊലീസ് സേനയിൽ അറിയപ്പെടുന്ന എഴുത്തുകാരിയാണ്. 13 കൃതികൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.
പെരിന്തൽമണ്ണ ട്രാഫിക് യൂനിറ്റിലെ എ.എസ്.ഐ സുകുമാരൻ കാരാട്ടിൽ, പാണ്ടിക്കാട് സിവിൽ പൊലീസ് ഒാഫിസർ കെ.ആർ. രജീഷ്, എടക്കര പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ, ആലപ്പുഴ കുത്തിയതോട് സ്റ്റേഷനിലെ കെ.പി. സതീഷ്, തൃശൂർ പൊലീസ് അക്കാദമിയിലെ എ.എസ്.ഐ വിനയൻ അമ്പാടി, മട്ടന്നൂർ സ്റ്റേഷനിലെ കെ.കെ. പ്രേമലത, ഇടുക്കി നെടുങ്കണ്ടം എസ്.ഐ ടി. വിനോദ്കുമാർ, ആലപ്പുഴ വൈശ്യം പ്രക്കാട്ട്പറമ്പിൽ സാജു സാമുവൽ, നാദാപുരം കൺട്രോൾ റൂം എ.എസ്.ഐ രാധാകൃഷ്ണൻ ആയഞ്ചേരി,
തൃശൂർ റൂറൽ ഡി.എച്ച്.ക്യു സേനാംഗം പി.ആർ. അനീഷ്, തൃശൂർ ജില്ല റിസർവ് പൊലീസിലെ എ.എസ്.ഐ പി.ബി. ദിനേഷ്, അടൂർ കെ.എ.പിയിലെ ഹവിൽദാർ (ഡെപ്യൂട്ടേഷനിൽ നിയമസഭയിൽ) മിഥുൻ എസ്. ശശി, തൃശൂർ മെഡിക്കൽ കോളജ് സ്റ്റേഷൻ സീനിയർ സി.പി.ഒ െക.എം. അനിൽകുമാർ,
കാസർകോട് ചന്തേരയിലെ സീനിയർ സി.പി.ഒ സുരേഷൻ കാനം, വടകര ട്രാഫിക് യൂനിറ്റിലെ സീനിയർ സി.പി.ഒയും നാടകകൃത്തുമായ പ്രേമൻ മുചുകുന്ന്, കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ജോഷി എം. തോമസ്, സജീവ് മണക്കാട്ടുപുഴ, കണ്ണൂർ കെ.എ.പി നാലാം ദളത്തിലെ അനൂപ് ഇടവലത്ത്, കണ്ണൂർ ജില്ല പൊലീസിലെ സി.കെ. സുജിത് തുടങ്ങിയവരുടേതാണ് കഥകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

