Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരണത്തി​െൻറ പാളം...

മരണത്തി​െൻറ പാളം കടന്ന് സാലിഹ് ജീവിതത്തിലേക്ക് പിച്ചവെക്കുന്നു

text_fields
bookmark_border
salih-accident
cancel
camera_alt??????? ??????? ???????? ???. ?????? ?????????????

പ​യ്യ​ന്നൂ​ർ:  അ​ജ്ഞാ​ത​നാ​യ ഒ​രു മ​നു​ഷ്യ​സ്നേ​ഹി ഇ​രു​കാ​ലു​ക​ളു​മി​ല്ലാ​ത്ത സാ​ലി​ഹി​നെ വാ​രി​യെ​ടു​ത്ത് പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലേ​ക്കും അ​വി​ടെ​നി​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു​മെ​ത്തി​ക്കു​മ്പോ​ൾ അ​വ​ൻ വീ​ണ്ടും പി​ച്ച​വെ​ക്കു​മെ​ന്ന് ആ​രും വി​ശ്വ​സി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, ദൈ​വ​വും ശാ​സ്ത്ര​വും ഡോ​ക്ട​ർ​മാ​രും തു​ണ​ച്ച​പ്പോ​ൾ അ​റ്റു​പോ​യ കാ​ലു​ക​ൾ മ​ണ്ണി​ലൂ​ന്നി ആ​റു​മാ​സ​ത്തി​നു​ശേ​ഷം ആ  ​ര​ണ്ട​ര​വ​യ​സ്സു​കാ​ര​ൻ പി​ച്ച​വെ​ക്കു​ക​യാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക്. 

അ​റ്റു​പോ​യ ര​ണ്ട് കാ​ലു​ക​ളും മം​ഗ​ളൂ​രു എ.​ജെ ആ​ശു​പ​ത്രി​യി​ല്‍ വി​ജ​യ​ക​ര​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​ന്നി​ച്ചേ​ര്‍ത്ത​തോ​ടെ​യാ​ണ് സാ​ലി​ഹ് വീ​ണ്ടും പ​ഴ​യ കു​സൃ​തി​ക്കാ​ര​നാ​യി ഓ​ടി​ക്ക​ളി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 29ന് ​പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍വേ സ്‌​റ്റേ​ഷ​ന​ടു​ത്ത് ട്രെ​യി​നി​​െൻറ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി​യാ​ണ് സാ​ലി​ഹി​​െൻറ ഇ​രു​കാ​ലു​ക​ളും അ​റ്റ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മാ​താ​വ് പി​ലാ​ത്ത​റ പീ​ര​ക്കാം​ത​ട​ത്തി​ൽ സ​ഹീ​ദ (29) സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചി​രു​ന്നു. കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ​യാ​ളാ​ണ് അ​വ​നെ​യെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മ​റ്റൊ​രാ​ൾ ഇ​രു​കാ​ലു​ക​ളും കൈ​യി​ലെ​ടു​ത്ത് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി. അ​വി​ടെ​നി​ന്ന്  ഇ​രു​കാ​ലു​ക​ളും വൃ​ത്തി​യു​ള്ള ബോ​ക്‌​സി​ല്‍ ഐ​സു​കൊ​ണ്ട് പൊ​തി​ഞ്ഞ് കു​ഞ്ഞി​നെ പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സി​​െൻറ സ​ഹാ​യ​ത്തോ​ടെ എ.​ജെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 

സി.​ഐ എം.​പി. ആ​സാ​ദി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് മം​ഗ​ലാ​പു​രം ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. സാ​മ്പ​ത്തി​ക​സ​ഹാ​യ​വും പൊ​ലീ​സ് ത​ന്നെ ത​ര​പ്പെ​ടു​ത്തി​ന​ൽ​കി. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ വി​വ​രം ന​ൽ​കി​യ​തി​നാ​ൽ ശ​സ്ത്ര​ക്രി​യ​ക്കു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഒ​രു ലി​റ്റ​ര്‍ ര​ക്തം ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​മ്പോ​ഴും കു​ഞ്ഞി​ന് ബോ​ധ​മു​ണ്ടാ​യി​രു​ന്നു. തി​രി​ച്ച​റി​യാ​ത്ത കു​ഞ്ഞി​ന് പൊ​ലീ​സി​​െൻറ അ​നു​വാ​ദ​ത്തോ​ടെ ഉ​ട​ന്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഏ​ഴ് മ​ണി​ക്കൂ​ര്‍കൊ​ണ്ട് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത്തി​യാ​ക്കി. തു​ട​ര്‍ന്ന് ആ​റു​മാ​സം കു​ഞ്ഞി​ന് നി​താ​ന്ത​ജാ​ഗ്ര​ത​യോ​ടെ അ​ണു​ബാ​ധ​യൊ​ന്നു​മേ​ല്‍ക്കാ​തെ സം​ര​ക്ഷി​ച്ചു. ഇ​ളം​പ്രാ​യ​മാ​യ​തി​നാ​ല്‍ ഞ​ര​മ്പു​ക​ളു​ടെ പു​ന​ർ​നി​ർ​മി​തി​യും  പു​തി​യ ഞ​ര​മ്പു​ക​ളു​ടെ വ​ള​ര്‍ച്ച​യു​മെ​ല്ലാം വേ​ഗ​ത്തി​ലാ​യി. പു​തി​യ തൊ​ലി വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തു​ള്‍പ്പെ​ടെ ആ​കെ നാ​ല് ശ​സ്ത്ര​ക്രി​യ​ക​ള്‍ക്ക് സാ​ലി​ഹ് വി​ധേ​യ​നാ​യി. സാ​ലി​ഹി​ന് ഇ​പ്പോ​ള്‍ പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. 

ആ​ശു​പ​ത്രി​യി​ലെ മൈ​ക്രോ​വാ​സ്‌​കു​ലാ​ര്‍ സ​ര്‍ജ​ന്‍ ഡോ. ​ദി​നേ​ഷ് ക​ദ​മി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വി​ജ​യ​ക​ര​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യാ​ണ് വേ​ര്‍പെ​ട്ടു​പോ​യ ഇ​രു​കാ​ലു​ക​ളും വി​ജ​യ​ക​ര​മാ​യി തു​ന്നി​ച്ചേ​ര്‍ക്കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട്​ ഡോ. ​പ്ര​ശാ​ന്ത് മ​ര്‍ള അ​റി​യി​ച്ചു. ലോ​ക​ത്തു​ത​ന്നെ പ​തി​മൂ​ന്നാ​മ​ത്തെ കേ​സാ​ണ് സാ​ലി​ഹി​േ​ൻ​റ​തെ​ന്ന് മ​ര്‍ള പ​റ​ഞ്ഞു. 

പ​രി​പൂ​ര്‍ണ​മാ​യി സു​ഖം പ്രാ​പി​ച്ച് സാ​ലി​ഹ് ആ​ശു​പ​ത്രി വി​ട്ടു. കാ​ലു​ക​ൾ വേ​ർ​പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും മ​ര​ണ​ത്തെ തോ​ൽ​പി​ച്ച  മു​ഖ​ഭാ​വ​മാ​യി​രു​ന്നു അ​വ​നു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​ർ പ​റ​ഞ്ഞി​രു​ന്നു. നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റ​ത്തെ സ​മീ​റാ​ണ് സാ​ലി​ഹി​​െൻറ പി​താ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLeg SurgeorySalih AccidentSalih Payyannur
News Summary - Salih Accident Payyannur-Kerala News
Next Story