സാലി വധം: രണ്ട് പ്രതികൾക്കും ജീവപര്യന്തവും പിഴയും
text_fieldsതിരുവനന്തപുരം: അഴൂർ മുഹമ്മദ് സാലി വധക്കേസിലെ രണ്ട് പ്രതികൾക്കും ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം വീതം പിഴയും. പിഴയായി ഒടുക്കുന്ന തുക മരിച്ച സാലിയുടെ കുടുംബത്തിന് നൽകാനും ഉത്തരവിൽ പറയുന്നു. തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷം അധികതടവും വിധിച്ചു. വർക്കല ചിലക്കൂർ സ്വദേശി കറുത്തലി എന്ന അബ്ദുൽ വാഹിദ്, കടകംപള്ളി മാധവപുരം കോളനി പുത്തൻവീട്ടിൽ കരടി രാജു എന്ന സുദർശനൻ എന്നിവരെയാണ് നാലാം അഡീഷനൽ സെഷൻസ് ജഡ്ജി ശിക്ഷിച്ചത്.
മൂന്നാംപ്രതി ഷീലിൻ വിചാരണ ആരംഭിക്കുന്നത് മുമ്പ് മരിച്ചിരുന്നു. കൊല്ലപ്പെട്ട പുളിപ്പൻ എന്ന സാലിയും (50) പ്രതികളും ഒരുമിച്ച് ഒട്ടേറെ മോഷണങ്ങൾ നടത്തിയിട്ടുണ്ട്. അഴൂർ സ്വദേശി സാദിഖിെൻറ വള്ളം ഇവർ മോഷ്ടിച്ചിരുന്നു. ഇത് പൊലീസ് കണ്ടെത്തി. അന്വേഷണം സാലിയിലേക്ക് നീണ്ടപ്പോൾ തങ്ങളും പിടിക്കപ്പെടുമെന്ന ഭയത്തിലാണ് ഇവർ സാലിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. 1995 മേയ് 19നായിരുന്നു സംഭവം. അഴൂർ കടവിലെത്തിയ പ്രതികൾ സാലിയെയും കൂട്ടി വള്ളത്തിൽ കയറി കായലിന് നടുവിലെത്തിയപ്പോൾ സാലിയെ ചവിട്ടിയും തലക്കടിച്ചും കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കാക്കത്തുരുത്തിൽ കൊണ്ടുവന്ന് ബ്ലേഡ് ഉപയോഗിച്ച് നെഞ്ചുമുതൽ കീറി കുടലും കരളും ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ എടുത്ത് കായലിൽ എറിഞ്ഞു.
മൃതദേഹത്തിൽ കരിങ്കലുകൾ കയറ്റിെവച്ച് കായലിൽ കെട്ടിത്താഴ്ത്തി. അഞ്ചാംദിവസം മീൻ പിടിക്കാൻ പോയ വള്ളക്കാരൻ മൃതദേഹത്തിെൻറ കാല് പൊങ്ങിക്കിടക്കുന്നത് കണ്ടു. തുടർന്ന് വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി മൃതേദഹം പുറത്തെടുത്തു. എന്നാൽ ലോക്കൽ പൊലീസിെൻറ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താനായില്ല. തുടർന്ന് കേസേന്വഷണം 1998ൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് വർഷങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിൽ 2005ലാണ് പ്രതികളെ പിടികൂടിയത്. 2007ൽ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വിചാരണ സമയത്ത് 27 സാക്ഷികളെയും 27 രേഖകളും എട്ട് തൊണ്ടിമുതലുകളും പരിഗണിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വെമ്പായം എ.എ. ഹക്കിം, നന്ദു പ്രകാശ്, ആറ്റിങ്ങൽ പ്രിയൻ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
