ജനസേവനത്തോട് പ്രണയം; വീട്ടിൽ ഇരിപ്പുറക്കാതെ സലീം നഗരസഭയിൽ
text_fieldsമലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് വലതുകാൽ മുട്ടിന് കീഴെ മുറിച്ചുമാറ്റി വീട്ടിൽ കഴിയുമ്പോഴും വിശ്രമിക്കാ ൻ നേരമില്ലായിരുന്നു മലപ്പുറം നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.എ അബ്ദുൽ സലീം എന്ന ബാപ്പുട്ടിക്ക്. ഫോണിൽ ഉദ്യോഗസ്ഥ രെയും സഹ കൗൺസിലർമാരെയും വിളിച്ച് സ്വന്തം വാർഡിലെയും പൊതുമരാമത്ത് സ്ഥിരംസമിതിയുടെയും കാര്യങ്ങൾ കഴിവതും നിർവ ഹിച്ച ഇദ്ദേഹം രണ്ട് മാസത്തെ ഇടവേളക്ക് ശേഷം വ്യാഴാഴ്ച ഓഫിസിലെത്തി. കൃത്രിമക്കാൽ വെക്കാൻ ഇനിയും ദിവസങ്ങളെടുക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് വാക്കറിൻറെ സഹായത്തോടെ സലീം പൊതുരംഗത്ത് വീണ്ടും സജീവമാകുന്നത്.
ഡിസംബർ ഒമ്പതിന് ഉച്ചയോടെ മലപ്പുറം കോട്ടപ്പടിയിലായിരുന്നു അപകടം. സുഹൃത്തിൻറെ പിറകിലിരുന്ന ബൈക്കിൽ സഞ്ചരിക്കവെ ലോറക്കടിയിലേക്ക് മറിയുകയായിരുന്നു. ഭാരവാഹനത്തിൻറെ ചക്രം സലീമിൻറെ കാലിലൂടെ കയറിയിറങ്ങി. പിറ്റേന്ന് വെളുപ്പിന് കോയമ്പത്തൂർ ആശുപത്രിയിൽ വെച്ചാണ് മുട്ടിന് കീഴെ മുറിച്ചുമാറ്റിയത്. ഏതാനും ദിവസങ്ങൾക്ക് ശേഷം ആശുപത്രി വിട്ട ഇദ്ദേഹം നൂറേങ്ങൽമുക്കിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. പൊതുമരാമത്ത് സ്ഥിരം സമിതിയുടെ ചുമതലകൾ നഗരസഭാധ്യക്ഷ സി.എച്ച് ജമീലയാണ് ഈ സമയത്ത് നിർവഹിച്ചത്. കഴിഞ്ഞ മാസം നിർമാണം പൂർത്തിയാവുന്ന സായം പ്രഭ ഹോം കാണാനും സലീം എത്തിയിരുന്നു.
നഗരസഭയിൽ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻറെ ഓഫിസ് മുകൾ നിലയിലായതിനാൽ ഇന്നലെ താഴെയാണ് ഇരുന്നത്. ഓഫിസ് താഴത്തേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ഉച്ചക്ക് സുഹൃത്തിൻറെ ഗൃഹപ്രവേശനച്ചടങ്ങിൽ സംബന്ധിച്ച സലീം തുടർന്ന് നൂറേങ്ങൽമുക്ക് എ.എൽ.പി സ്കൂൾ പഠനോത്സവത്തിൽ പങ്കെടുത്ത് സംസാരിച്ചു. കൗൺസിലർ ഇ.കെ മൊയ്തീൻറെ കാറിലാണ് സഞ്ചരിക്കുന്നത്. സ്വകാര്യ ദു:ഖങ്ങളേക്കാൾ എത്രയോ വലുതാണ് ജനങ്ങളുടെ പ്രശ്നങ്ങളെന്നും ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കാനാണ് ശ്രമിക്കുന്നതെന്നും 29കാരനായ സലീം പറഞ്ഞു. 2005-10ലും സ്വന്തം വീട് ഉൾപ്പെടുന്ന രണ്ടാം വാർഡിൽ കൗൺസിലറായിരുന്നു ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
