തിരൂർ: കഞ്ചാവ് വീട്ടിൽ സൂക്ഷിച്ച് വിൽപന നടത്തിയ സംഭവത്തിൽ യുവാവിനെ തിരൂർ എക്സൈസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാവൂർ കൊളറാട്ടിൽ വേണുഗോപാലിനെയാണ് (38) പിടികൂടിയത്.
പ്രതിയുടെ വീട്ടിൽനിന്ന് 1.150 കി.ഗ്രാം കഞ്ചാവ് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുമേഷും സംഘവും പിടികൂടി. പരിശോധനയിൽ പി.ഒ. ബാബുരാജ്, റിബീഷ്, യൂസഫ്, ഐശ്വര്യ എന്നിവർ സംബന്ധിച്ചു.