Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​...

കോഴിക്കോട്​ വിമാനത്താവള വിൽപന മൂന്നു വർഷത്തിനകം​ -കേന്ദ്ര സർക്കാർ

text_fields
bookmark_border
calicut airport
cancel

ന്യൂഡൽഹി: കേന്ദ്രത്തിന്‍റെ ദേശീയ ധനസമാഹരണ പദ്ധതിയിൽ പെടുത്തി കോഴിക്കോട്​ വിമാനത്താവളം 2025നു മുമ്പ്​ സ്വകാര്യവൽക്കരിക്കുമെന്ന്​ ആവർത്തിച്ച്​ കേന്ദ്രസർക്കാർ. കോഴിക്കോടും മംഗലാപുരവും ചെന്നൈയും അടക്കം വിമാനത്താവള അതോറിട്ടിക്ക്​ കീഴിലുള്ള 25 വിമാനത്താവളങ്ങൾ സ്വകാര്യ മേഖലക്ക്​ കൈമാറി 10,782 കോടി രൂപ സമാഹരിക്കാനാണ്​ ലക്ഷ്യമിടുന്നതെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിലെ സൗഗത റായിയെ അറിയിച്ചു.

കോഴിക്കോട്​ വിമാനത്താവള റൺവേയുടെ രണ്ടറ്റത്തും സുരക്ഷിത മേഖലയായ റെസ നിർമിക്കാൻ സംസ്ഥാന സർക്കാർ ഭൂമി നിരപ്പാക്കി എയർപോർട്ട്​ അതോറിട്ടിക്ക്​ കൈമാറാതെ ​വൈഡ്​ ബോഡി വിമാനങ്ങൾ കോഴിക്കോട്ട്​ ഇറക്കില്ലെന്ന്​ എം.കെ രാഘവനെ വ്യോമയാന സഹമന്ത്രി വി.കെ സിങ്ങും അറിയിച്ചു. ചോദിച്ച വിശദാംശങ്ങളിൽ സംസ്ഥാന സർക്കാറിന്‍റെ പ്രതികരണത്തിന്​ കാത്തിരിക്കുകയാണ്​.

ശബരിമല വിമാനത്താവള നിർമാണ കാര്യത്തിൽ സൈറ്റ്​ ക്ലിയറൻസിന്​ കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനിൽ നിന്ന്​ വിമാനത്താവള സ്റ്റിയറിങ്​ കമ്മിറ്റി കൂടുതൽ വിശദാംശങ്ങൾ ആവശ്യ​പ്പെട്ടിരുന്നുവെന്നും, കോർപറേഷൻ ഇക്കഴിഞ്ഞ 12ന്​ നൽകിയ വിശദാംശങ്ങൾ പരിശോധിച്ചു വരുകയാണെന്നും കെ. സുധാകരനെ മന്ത്രി വി.കെ സിങ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut Airport
News Summary - Sale of Calicut Airport within three years says Central Govt
Next Story