വേതന പരിഷ്കരണം: താൽക്കാലിക ജീവനക്കാരുടെ വർധന നാമമാത്രം
text_fieldsപാലക്കാട്: വിവിധ വകുപ്പുകളിലെ താൽക്കാലിക, കരാർ ജീവനക്കാരുടെ വേതനം വർധിപ്പിച്ചത് നാമമാത്രമെന്നാക്ഷേപം. ഏപ്രിൽ 19നാണ് സർക്കാർ വകുപ്പുകളിലെ താൽക്കാലിക, കരാർ ജീവനക്കാരുടെ വേതനം പുതുക്കി ഉത്തരവിറങ്ങിയത്. നേരത്തേ 850 രൂപയുണ്ടായിരുന്ന ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, മറ്റ് പാരാമെഡിക്കൽ വിഭാഗം എന്നിവർക്ക് 50 രൂപ മാത്രമാണ് വർധിച്ചത്.
ദിവസവേതനമായി 900 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രതിമാസ കരാർ വേതനം 24, 520 രൂപ ഉണ്ടായിരുന്നത് 25,750 രൂപയായും നിശ്ചയിച്ചു. എന്നാൽ, സ്ഥിരം ജീവനക്കാർക്ക് തുടക്കത്തിൽ തന്നെ 35,600 രൂപ ലഭിക്കുന്നുണ്ട്.
നാല് വർഷത്തിനു ശേഷം ദിവസ വേതനത്തിലുണ്ടായത് 50 രൂപയുടെ വർധന മാത്രം. നേരത്തേ 755 രൂപ ഉണ്ടായിരുന്ന ക്ലർക്കുമാർക്ക് 800 രൂപയായും, പ്രതിമാസ കരാർ തുക 21,175 എന്നത് 22,240 ആയും ഓഫിസ് അറ്റൻഡർമാരുടേത് 675 രൂപ എന്നത് 710 ആയും പ്രതിമാസ കരാർ തുക 18,390ൽ നിന്ന് 19,310 ആയുമാണ് വർധിപ്പിച്ചത്.
താൽക്കാലിക വിഭാഗത്തിൽപെട്ട ഇവർക്ക് നേരത്തേ നിശ്ചയിച്ച വേതനം പോലും നൽകാൻ പല തദ്ദേശസ്ഥാപനങ്ങളും തയാറാകുന്നില്ലെന്നും അതിനാൽ വർധനയുടെ ഗുണംപോലും താൽക്കാലിക ജീവനക്കാർക്ക് ലഭിക്കുന്നില്ലെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാർമസിസ്റ്റ്സ് ഓർഗനൈസേഷൻസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. പ്രേമാനന്ദൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

