ഐ.ഐ.എച്ച്.ടി ഉൾപ്പെടെ സ്ഥാപനങ്ങളിൽ ശമ്പള പരിഷ്കരണം
text_fieldsതിരുവനന്തപുരം: കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി (ഐ.ഐ.എച്ച്.ടി) ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെ പരിഷ്കരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കേരള സംഗീത നാടക അക്കാദമിയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവൻസുകൾ എന്നിവ 2021 ഫെബ്രുവരി 10ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിക്കും. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്ഥിരംജീവനക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി 11ാം ശമ്പള പരിഷ്കരണ ആനുകൂല്യം അനുവദിക്കും.
കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് 10 ഉം 11 ഉം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ അനുവദിക്കും.
തെന്മല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റി ജീവനക്കാർക്ക് 2021 ഫെബ്രുവരി 10ന് സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ശമ്പള പരിഷ്കരണ ആനുകൂല്യം അനുവദിക്കും.
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഫീഡ്സ് ലിമിറ്റഡ്, കേരള കന്നുകാലി വികസന ബോർഡ് ലിമിറ്റഡ്, മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ലിമിറ്റഡ്, കേരള പൗൾട്രി ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2021-22 വർഷത്തെ ബോണസ്, ഉത്സവബത്ത, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകിയത് സാധൂകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

