Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശമ്പളം-പെന്‍ഷന്‍ വിതരണം; രണ്ടാംദിനം സുഗമം

text_fields
bookmark_border
ശമ്പളം-പെന്‍ഷന്‍ വിതരണം; രണ്ടാംദിനം സുഗമം
cancel

തിരുവനന്തപുരം: ആവശ്യപ്പെട്ട പണം ബാങ്കുകളില്‍നിന്ന് ലഭിച്ചില്ളെങ്കിലും ശമ്പളം-പെന്‍ഷന്‍ വിതരണത്തിന്‍െറ രണ്ടാംദിനത്തില്‍ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. 201.96 കോടിയാണ് ബുധനാഴ്ച റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. 130 കോടി മാത്രമേ ലഭിച്ചുള്ളൂ. നാല് ട്രഷറികളില്‍ പണം ലഭിച്ചില്ല. മട്ടന്നൂര്‍ ജില്ല ട്രഷറി, സബ് ട്രഷറി, പയ്യന്നൂര്‍, വേങ്ങര സബ് ട്രഷറികള്‍ എന്നിവിടങ്ങളിലാണ് ലഭിക്കാത്തത്.

ബുധനാഴ്ച ലഭിച്ച പണവും നേരത്തെ ഉണ്ടായിരുന്ന നോട്ടുകളും ഉപയോഗിച്ച് 645.3 കോടി രൂപ വിതരണം ചെയ്തു. സോഫ്റ്റ്വെയര്‍ തകരാര്‍ പ്രതിസന്ധിയുണ്ടാക്കിയില്ല. പെന്‍ഷന്‍ ട്രഷറികളില്‍ തിരക്കുണ്ടായിരുന്നെങ്കിലും പണമില്ലാത്ത പ്രശ്നമുണ്ടായില്ല. ബുധനാഴ്ച പെന്‍ഷനായി 74.49 കോടിയും ശമ്പളവും മറ്റ് ഇനങ്ങളിലുമായി 17.6 കോടിയും വിതരണംചെയ്തു. മറ്റ് ആവശ്യങ്ങള്‍ക്കായി 516.6 കോടി രൂപ നല്‍കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - salary pension demonitisation
Next Story