ശമ്പള ബാക്കി നൽകാൻ 20 കോടികൂടി ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി
text_fieldsകോട്ടയം: നവംബർ ശമ്പള ബാക്കി നൽകാൻ അടിയന്തരമായി 20 കോടികൂടി ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി വീണ്ടും സർക്കാറിന് കത്ത് നൽകി. ശമ്പളത്തിെൻറ 70 ശതമാനം കഴിഞ്ഞദിവസം നൽകിയിരുന്നു. ഇതിനു പ്രതിമാസം നൽകുന്ന 20 കോടി വാങ്ങിയശേഷമാണ് വീണ്ടും മാനേജിങ് ഡയറക്ടർ വകുപ്പ് മന്ത്രി മുഖേന കത്ത് നൽകിയത്. ഗതാഗതമന്ത്രി നേരേത്ത ഇതേ ആവശ്യത്തിന് കത്ത് നൽകിയിരുന്നു. വരവും ചെലവും തമ്മിലെ അന്തരം ഈമാസവും വർധിച്ച സാഹചര്യത്തിൽ അടിയന്തര സഹായം കൂടിയേ തീരൂവെന്നും സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും കത്തിലുണ്ട്.
ഈമാസം വരവും ചെലവും തമ്മിലെ അന്തരം 84 കോടിയാണ്. നവംബറിലെ ടിക്കറ്റ്,ടിക്കറ്റ് ഇതര വരുമാനം188.43 കോടിയും ചെലവ് 271.83 കോടിയുമാണ്. ഡീസൽ-സ്പെയർപാർട്സ് കുടിശ്ശിക നൽകിയിട്ടില്ലെന്നും ശബരിമല സീസൺ കണക്കിലെടുത്ത് ചെലവ് അധികരിക്കുമെന്നതിനാൽ കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡീസൽ കുടിശ്ശിക 100 കോടിക്ക് മുകളിലാണ്. ടയർ-സ്പെയർപാർട്സ് ക്ഷാമം മൂലം 1200 ബസുകൾ കട്ടപ്പുറത്താണ്.
അതിനിടെ, ശമ്പളം 70 ശതമാനം നൽകിയെങ്കിലും മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം കൂടുതൽ ശക്തമാക്കാൻ യൂനിയനുകൾ തീരുമാനിച്ചു. സർക്കാർ കണ്ടില്ലെന്ന് നടിക്കുന്ന സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നതെന്നും യൂനിയനുകൾ കോർപറേഷനെ അറിയിച്ചു. ട്രാൻസ്പോർട്ട് എംേപ്ലായീസ് അസോസിയേഷനും ട്രാൻസ്േപാർട്ട് െഡമോക്രാറ്റിക് ഫ്രണ്ടുമാണ് സമരത്തിലുള്ളത്. ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയനും (എ.ഐ.ടി.യു.സി) സമരത്തിനിറങ്ങിയിട്ടുണ്ട്. ശബരിമല സർവിസ് അടക്കം സ്തംഭിപ്പിച്ചുള്ള സമരവും യൂനിയനുകളുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
