മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം വർധിപ്പിച്ചു; ടീം ലീഡറുടെ ശമ്പളം 78,750 രൂപയാക്കി ഉയർത്തി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 12 അംഗ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം വർധിപ്പിച്ചു. രണ്ടുമാസത്തെ മുൻകാല പ്രാബല്യത്തോടെ അഞ്ച് ശതമാനം വർധനവാണ് വരുത്തിയത്. ടീം ലീഡറുടെ ശമ്പളം 75,000 രൂപയിൽ നിന്നും 78,750 രൂപയായി വർധിപ്പിച്ചു. കണ്ടന്റ് മാനേജറുടെ ശമ്പളം 70,000 രൂപയിൽ നിന്ന് 73,500 രൂപയാക്കി ഉയർത്തി.
- സീനിയർ വെബ് അഡ്മിനിസ്‌ട്രേറ്റർ (പഴയത്: 65,000- പുതിയത്: 68,250)
- സോഷ്യൽ മീഡിയ കോർഡിനേറ്റർ (പഴയത്: 65,000- പുതിയത്: 68,250)
- കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് ( പഴയത്: 65,000- പുതിയത്: 68,250)
- ഡെലിവറി മാനേജർ ( പഴയത്:56,000- പുതിയത്: 58,800)
- റിസർച്ച് ഫെലോ ( പഴയത്: 53,000- പുതിയത്: 55,650)
- കണ്ടന്റ് ഡെവലപ്പർ ( പഴയത്: 53,000- പുതിയത്: 55,650)
- കണ്ടന്റ് അഗ്രഗേറ്റർ ( പഴയത്: 53,000- പുതിയത്: 55,650)
- ഡാറ്റാ റിപ്പോസിറ്ററി മാനേജർ ( പഴയത്: 45,000- പുതിയത്: 47,250)
- കമ്പ്യൂട്ടർ അസിസ്റ്റന്റ് ( പഴയത്: 22,290- പുതിയത്: 23,405)
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് അകൗണ്ടുകള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക മാധ്യമ പ്്ളാറ്റ് ഫോമുകളിലെയും ഇടപെടലുകള്‍, ഉള്ളടക്കം എന്നിവ മുതല്‍ അവയുടെ പ്രചാരണം വരെ ഈ ടീമിന്‍റെ ചുമതലയാണ്. പിആര്‍ഡി, സി–ഡിറ്റ് എന്നിങ്ങനെ സര്‍ക്കാര്‍ സംവിധനങ്ങള്‍ ഉപയോഗിക്കാതെ കരാര്‍ അടിസ്ഥാനത്തില്‍ പ്രത്യേക സോഷ്യല്‍മീഡിയാ ടീമിനെ എന്തിനാണ് നിയോഗിച്ചതെന്ന ചോദ്യം ഉയര്‍ന്നിരുന്നു. മികച്ച പ്രഫഷണല്‍ ടീമിനെ നിയോഗിക്കുന്നു എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.