അംഗൻവാടി പ്രവർത്തകർക്ക് വേതന വർധന
text_fieldsതിരുവനന്തപുരം: അംഗൻവാടി ജീവനക്കാരുടെ വേതനം 1000 രൂപ വരെ ഉയർത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പത്ത് വർഷത്തിന് മുകളിൽ സേവന കാലാവധിയുള്ള അംഗൻവാടി വർക്കർമാരുടെയും ഹെൽപർമാരുടെയും വേതനം 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവർക്ക് 500 രൂപ കൂടും. 60,232 പേർക്കാണ് ആനുകൂല്യം ലഭിക്കുക.
നിലവിൽ വർക്കർമാർക്ക് പ്രതിമാസം 12,000 രൂപയും, ഹെൽപർമാർക്ക് 8000 രൂപയുമാണ്. ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും. ഇരുവിഭാഗങ്ങളിലുമായി 44,737 പേർക്ക് പ്രയോജനം ലഭിക്കും. 15,495 പേർക്ക് 500 രൂപ വേതന വർധനയുണ്ടാകും. സംസ്ഥാനത്ത് 258 ഐ.സി.ഡി.എസുകളിലായി 33,115 അംഗൻവാടികളാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

