Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ നഴ്​സുമാരുടെ...

സ്വകാര്യ നഴ്​സുമാരുടെ സേവന വേതന വ്യവസ്ഥ: റിപ്പോർട്ട്​ നടപ്പാക്കണമെന്ന്​ ഹരജി

text_fields
bookmark_border
സ്വകാര്യ നഴ്​സുമാരുടെ സേവന വേതന വ്യവസ്ഥ: റിപ്പോർട്ട്​ നടപ്പാക്കണമെന്ന്​ ഹരജി
cancel

 

കൊച്ചി: സ്വകാര്യ നഴ്​സുമാരുടെ സേവന വേതന വ്യവസ്ഥ സംബന്ധിച്ച ഉന്നതാധികാര സമിതി റിപ്പോർട്ട്​ നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹരജി. കേരള സ്​റ്റേറ്റ്​ യുനൈറ്റഡ്​ നഴ്​സസ്​ അസോസിയേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയ​ിലെ നഴ്​സുമാരായ സൗമ്യ ജോസ്​, ജസ്​നി ജോസഫ്​ എന്നിവരുമാണ്​ ഹരജി നൽകിയത്​.

സ്വകാര്യ നഴ്​സുമാരുടെ സേവനവുമായി ബന്ധപ്പെട്ട്​ വ്യക്തമായ മാർഗനിർദേശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട്​ അസോസിയേഷൻ നേര​േത്ത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നഴ്​സുമാരുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി ഉന്നതാധികാര സമിതി രൂപവത്​കരിക്കാനുള്ള നിർദേശത്തോടെ ഹരജി സുപ്രീംകോടതി തീർപ്പാക്കി. സമിതി റിപ്പോർട്ട്​ ലഭിച്ചാൽ അതു നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക്​ കൈമാറാൻ കേന്ദ്രസർക്കാറിനോട്​ നിർദേശിക്കുകയും ചെയ്​തു. ഉന്നതാധികാര സമിതി റിപ്പോർട്ട്​ 2016ൽ സംസ്ഥ​ാന സർക്കാറിന്​ ലഭിച്ചു. എന്നാൽ, നടപ്പാക്കിയിട്ടില്ലെന്ന്​ ഹരജിയിൽ പറയുന്നു. 

മൂന്നുവർഷം മുമ്പാണ്​ അവസാനമായി സേവന വേതന വ്യവസ്ഥ പരിഷ്​കരിച്ചത്​. ശമ്പള വർധനയടക്കം അനുവദിക്കേണ്ട സമയം അതിക്രമിച്ചതായും സമയബന്ധിതമായി നടപടി പൂർത്തിയാക്കി സു​പ്രീംകോടതി ഉത്തരവ്​ പ്രകാരമുള്ള സേവന വേതന വ്യവസ്ഥ ഉടൻ അനുവദിക്കാൻ നിർദേശിക്കണമെന്നുമാണ്​ ഹരജിയിലെ ആവശ്യം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursesalary hike
News Summary - salary hike: nurse move to high court
Next Story