Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ജീവനക്കാരുടെ...

സർക്കാർ ജീവനക്കാരുടെ ശമ്പളം തിങ്കളാഴ്​ച മുതൽ നൽകും

text_fields
bookmark_border
thomas-isac
cancel

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക്​ ശമ്പളം തിങ്കളാഴ്​ച മുതൽ നൽകുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​ പറഞ്ഞു. ന ിലവിലെ ഉത്തരവിനനുസരിച്ചുള്ള ശമ്പളമാണ്​ നൽകുക.​ അഞ്ച്​ മാസംകൊണ്ട്​ 2500 കോടി രൂപ മാറ്റിവെക്കപ്പെടും. ഇത്തരത്ത ിൽ മാറ്റിവെക്കുന്ന തുക​ ട്രഷറിയിൽ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കും. ഇൗ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ ിലേക്ക്​ നൽകും.

ഹൈകോടതി ജഡ്​ജിമാരുടെ ശമ്പളം പിടിക്കാൻ സർക്കാറിന്​ ഉദ്ദേശമില്ല. സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കുന്ന തരത്തിലാണ്​ സോഫ്​റ്റ്​വെയർ ഒരുക്കിയിട്ടുള്ളത്​. എന്നാൽ ഇത്​ ഹൈകോടതി ജഡ്​ജിമാരുടെ ശമ്പളത്തിന്​ ബാധകമല്ല. സാലറി പിടിക്കുന്നതുമായി ബന്ധപ്പെട്ട്​ വ്യക്തികളും സംഘടനകളും നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ട്​. അതെല്ലാം പരിശോധിച്ച്​ പ്രയാസമില്ലാത്ത തരത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സാലറി ചലഞ്ച്​ ഉപേക്ഷിച്ചു. സാലറി ചലഞ്ചിനെ ക​ുറിച്ച്​ പറഞ്ഞപ്പോൾ ഒരു വിഭാഗം ജീവനക്കാരു​െട സംഘടനകൾ അതിനെതിരായ വ്യാപകമായ ച്രാരണത്തിലും എതിർപ്പിലുമായിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട്​ ജീവനക്കാരുടെ സംഘടനകളുമായി ഇക്കാര്യം ചർച്ച ചെയ്​തതാണ്​. പ്രതിപക്ഷം മുട്ടാപ്പോക്ക്​ പ്രശ്​നങ്ങൾ ഉന്നയിക്കുകയാണുണ്ടായത്​​. ഇഷ്​ടമുള്ളവർ പണം തന്നാൽ മതിയെന്ന്​ പറഞ്ഞപ്പോഴും അതിനനുവദിക്കില്ലെന്ന്​ പറഞ്ഞു. അങ്ങനെയൊരു സാഹചര്യത്തിലാണ്​ സാലറി ചലഞ്ചു തന്നെ വേണ്ടെന്നു വെച്ചതെന്നും അദ്ദേഹം​ പറഞ്ഞു.

ജീവനക്കാർ ശമ്പളത്തി​​​െൻറ ഒരുഭാഗം താൽക്കാലികമായിട്ട്​ ഒന്നു മാറ്റിവെക്കാനാണ്​ കാബിനറ്റ്​ ആവശ്യ​പ്പെട്ടത്​. അപ്പോൾ ഇതെന്നു തിരിച്ചുകൊടുക്കുമെന്ന്​ പറയണമെന്നാണ്​ ആവശ്യപ്പെട്ടത്​. ശമ്പളം പിടിച്ചു തീരുന്ന അഞ്ച്​ മാസത്തിനുള്ളിൽ അക്കാര്യം പറയാമെന്ന് പറഞ്ഞിട്ടും പ്രതിപക്ഷം കോടതിയെ സമീപിക്കുകയായിരുന്നെന്നും​ ധനമന്ത്രി പറഞ്ഞു. കോടതി വിധിയെ ചോദ്യം ചെ​യ്യേണ്ടെന്ന്​ സർക്കാർ തീരുമാനിച്ചതിനാലാണ്​ ഓർഡിനൻസ്​ ഇറക്കിയത്.

കേരളത്തിലെ പൊതുജനാഭിപ്രായം സർക്കാറിനൊപ്പമാണെന്ന കാര്യം വ്യക്തമാണ്​. സർക്കാറിന്​ ഇക്കാര്യത്തിൽ ആഹ്ലാദമൊന്ന​ുമില്ല. നമ്മുടെ നാട്ടിൽ ഇങ്ങനെയൊന്നുമല്ല കാര്യങ്ങൾ നടക്കേണ്ടത്​. എല്ലാവരും അറിഞ്ഞും സഹകരിച്ചും മുന്നോട്ടു പോവുകയാണ്​ വേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു​.

അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ കേന്ദ്രനിലപാട്​ നിരുത്തരവാദപരമാണ്​. അന്യ സംസ്ഥാന തൊഴിലാളികൾക്ക്​ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്​ സ്വന്തംസംസ്ഥാനത്തേക്ക്​ പോകാൻ അനുവാദം നൽകാൻ പോകുന്നുവെന്ന്​ പറയുന്നു. എന്നാൽ അവരുടെ വൈദ്യ സഹായം ഉൾപ്പെടെ യാതൊരു ബാധ്യതയും വഹിക്കാൻ കേന്ദ്രം തയാറല്ല. കേന്ദ്രത്തി​​െൻറ ചുമതലയുള്ള കാര്യങ്ങൾ പോലും അവർ വഹിക്കുന്നില്ല. കേന്ദ്ര സർക്കാർ ഭരണഘടന വായിക്ക​ട്ടെ. ഭരണഘടനയിലെ യൂണിയൻ ലിസ്​റ്റിൽപെട്ടതാണ്​ കുടിയേറ്റ തൊഴിലാളികൾ. അങ്ങനെയുള്ളപ്പോൾ കേന്ദ്രത്തിന്​ എങ്ങനെ അവരുടെ വിഷയം കൈയൊഴിയാൻ സാധിക്കുമെന്ന്​ തോമസ്​ ഐസക് ചോദിച്ചു. മറ്റു സംസ്ഥാനങ്ങളിലെ മലയാളികളെ കേരള സർക്കാർ കൈവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government employeeskerala newssalarymalayalam news
News Summary - salary for government employees will give may 4th -kerala news
Next Story